സ്വർണ വിലയിൽ നേരിയ ഇടിവ്; കുറഞ്ഞത് 80 രൂപ

 

file image

Business

സ്വർണ വിലയിൽ നേരിയ ഇടിവ്; കുറഞ്ഞത് 80 രൂപ

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ശനിയാഴ്ച സ്വർണത്തിന്‍റെ വില ഇടിഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ശനിയാഴ്ച നേരിയ ഇടിവ്. മൂന്ന് ദിവസത്തെ വർധനവിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,190 രൂപയും പവന് 80 രൂപ കുറഞ്ഞ് 81,520 രൂപയുമായി വില. വെളളിയാഴ്ച പവന് 560 രൂപ വർധിച്ച് 81,600 രൂപയും ഗ്രാം 70 രൂപ വർധിച്ച് 10,200 രൂപയിലും വിപണി എത്തിയിരുന്നു.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ശനിയാഴ്ച സ്വർണത്തിന്‍റെ വില ഇടിഞ്ഞത്. ഈ മാസം നടക്കാനിരിക്കുന്ന അമെരിക്കയുടെ പണനയ യോ​ഗത്തിൽ അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ വീണ്ടും ശക്തമായി സ്വർണം കുതിക്കും. സെപ്റ്റംബർ 17നാണ് ഈ നിർണ്ണായക പ്രഖ്യാപനം സംഭവിക്കുന്നത്.

"ധൈര്യത്തിന്‍റെയും നിശ്ചയധാർഢ്യത്തിന്‍റെയും നാടാണിത്''; പ്രധാനമന്ത്രി മണിപ്പൂരിൽ

കൊല്ലത്ത് നാലര വയസുകാരന് നേരെ അധ്യാപികയുടെ ക്രൂര മർദനം

നേപ്പാളിൽ കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാം; നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം

രാശി ശരിയല്ലെന്ന കുത്തുവാക്ക്; 41 ദിവസം പ്രായമുളള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് അമ്മ