സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു 
Business

സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു; വീണ്ടും 52,000 കടന്നു

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു. 760 രൂപ വർധിച്ച് പവന് വീണ്ടും 52,000 കടന്നു. 52,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപയാണ് ഇന്ന് വർധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് സ്വർണവില വർധിക്കുകയാണ് ഉണ്ടായത്.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി