gold rate today 02-02-2024 
Business

സ്വര്‍ണവില ഇന്നും കൂടി; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 600 രൂപ

5830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

Ardra Gopakumar

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. ഇന്ന് (02/02/2024) പവന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുടിയത്. 5830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 18ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയ സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 720 രൂപയാണ് വര്‍ധിച്ചത്.

ജനുവരി 28 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 29 - പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി

ജനുവരി 30 - പവന് 160 രൂപ ഉയർന്ന് വില 46,400 രൂപയായി

ജനുവരി 31 - സ്വർണവിലയിൽ മാറ്റമില്ല

ഫെബ്രുവരി 1 - പവന് 120 രൂപ ഉയർന്ന് വില 46,520 രൂപയായി

ഫെബ്രുവരി 2 - പവന് 120 രൂപ ഉയർന്ന് വില 46,640 രൂപയായി

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു