സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

 

file image

Business

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

വെള്ളിയുടെ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: മൂന്നു ദിവസം തുടർച്ചയായി ഉയർന്ന സ്വർണവിലയിൽ ഇടിവ്. വെള്ളിയാഴ്ച (04-07-2025) പവന് 440 രൂപ കുറഞ്ഞതോടെ, 72,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് ആനുപാതികമായി 55 രൂപയാണ് കുറഞ്ഞത്. 9,050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വെള്ളിയാഴ്ചത്തെ വില.

രണ്ടാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപയിലധികം കുറഞ്ഞ ശേഷമായിരുന്നു ജുലൈ ഒന്ന് മുതൽ സ്വർണവില തിരിച്ചുകയറി തുടങ്ങിയത്. ഇതിനു ശേഷമാണ് ഇപ്പോഴത്തെ ഇടിവ്. കഴിഞ്ഞ 3 ദിവസംകൊണ്ട് സ്വർണത്തിന് 1,520 രൂപയാണ് വർധിച്ചിരുന്നത്.

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 116 രൂപയാണ്.

കഴിഞ്ഞ 7 ദിവസത്തെ സ്വർണവില:

ജൂൺ 27 - 71,880 രൂപ (-)

ജൂൺ 28 - 71,440 രൂപ (-)

ജൂൺ 29 - മാറ്റമില്ല

ജൂൺ 30 - 71,320 രൂപ (-)

ജൂലൈ 1 - 72,160 രൂപ (+)

ജൂലൈ 2 - 72,520 രൂപ (+)

ജൂലൈ 3 - 72,840 രൂപ (+)

ജൂലൈ 3 - 72,400 രൂപ (-)

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു