മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്

 

file image

Business

മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ്

ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയായി തുടരുന്നു.

Ardra Gopakumar

കൊച്ചി: സംസ്ഥാനത്ത് റെക്കോഡ് നിരക്കിൽ എത്തിയ സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും ഇടിവ്. ശനിയാഴ്ച (July 26) പവന് ഒറ്റയടിക്ക് 400 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ശനിയാഴ്ചത്തെ വില.

ബുധനാഴ്ചയാണ് ചരിത്രത്തിലാദ്യമായി സ്വർണവില പവന് 75,000 രൂപയും പിന്നിട്ടത്. എന്നാൽ ഇതിനു പിന്നാലെയുള്ള ദിവസങ്ങളിൽ വില ഇടിയുകയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ 3 ദിവസംകൊണ്ട് 1760 രൂപയാണ് പവന് കുറഞ്ഞത്.

ജൂൺ 14ന് രേഖപ്പെടുത്തിയ 74,560 രൂപയായിരുന്നു ഇതിനു മുൻപത്തെ റെക്കോഡ് നിരക്ക്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയായി തുടരുന്നു.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല