റെക്കോർഡുകൾ തിരുത്തി സ്വർണവില; 57,000 ത്തിലേക്ക് file
Business

റെക്കോർഡുകൾ തിരുത്തി സ്വർണവില; 57,000 ത്തിലേക്ക്

7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ഉടനെ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവിലയിൽ ഇന്നും വർധന. ഇന്ന് (03/10/2024) പവന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

കഴിഞ്ഞ വെള്ളിയാഴ്ച 56,800 രൂപയായി ഉയര്‍ന്ന് സർവകാല റെക്കോർഡിൽ ആയിരുന്നു സ്വർണവില. പിന്നീടുള്ള 3 ദിവസം കൊണ്ട് 400 രൂപയോളം കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമാകുന്നത്. അന്താരാഷ്ട്ര വിലയും റെക്കോർഡിലാണ്. ഭൗമരാഷ്ട്രീയ തർക്കങ്ങളും സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണ്ട്, വൻ തോതിൽ നിക്ഷേപിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്