സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ!! 4 ദിവസത്തിനിടെ 3000 രൂപയുടെ വർധന

 
Business

സ്വർണവില പുതിയ റെക്കോഡിൽ!! 4 ദിവസത്തിനിടെ 3000 രൂപ കൂടി

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല.

Ardra Gopakumar

കൊച്ചി: പുത്തന്‍ റെക്കോഡ് നിരക്കിലെത്തി സ്വർണവില. ശനിയാഴ്ച (June 14) പവന് ഒറ്റയടിക്ക് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

വെള്ളിയാഴ്ച പവന് 1560 രൂപ വര്‍ധിച്ചതോടെ റെക്കോഡ് നിരക്കായ 74,360 രൂപയിലെത്തിയിരുന്നു. ഇതിനു മുന്‍പ് ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില. ഇതും മറികടന്നാണ് ശനിയാഴ്ചത്തെ നിരക്ക്. കഴിഞ്ഞ 4 ദിവസങ്ങളിലായി പവന് 3000 രൂപയാണ് വര്‍ധിച്ചത്.

വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:

ജൂൺ 7 - 71,840 രൂപ (-)

ജൂൺ 8 - മാറ്റമില്ല

ജൂൺ 9 - 71,640 രൂപ (-)

ജൂൺ 10 - 71,560 രൂപ (-)

ജൂൺ 11 - 72,160 രൂപ (+)

ജൂൺ 12 - 72,800 രൂപ (+)

ജൂൺ 13 - 74,360 രൂപ (+)

ജൂൺ 14 - 74,560 രൂപ (+)

''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി

തിരിച്ചടിയുടെ ഞെട്ടലിൽ സിപിഎം; പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം

യുഎസ് ബ്രൗൺ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു, സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്