വമ്പന്‍ കുതിപ്പിൽ സ്വർണം; ഗ്രാം വില പതിനായിരത്തിലേക്ക്!!

 
Business

വമ്പന്‍ കുതിപ്പിൽ സ്വർണം; ഗ്രാം വില പതിനായിരത്തിലേക്ക്!!

പവന് ഒറ്റയടിക്ക് 2,200 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡ് ഭേദിച്ചു. പവന്‍ വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നതിനിടെ ചരിത്രത്തിലാദ്യമായി ഗ്രാമിന്‍റെ വില 10,000 രൂപ കടക്കാനൊരുങ്ങുകയാണ്. പവന്‍റെ വില ചരിത്രത്തിലാദ്യമായി 74,000 രൂപ കടന്ന് പുതിയ ഉയരം കുറിച്ചു കഴിഞ്ഞു.

ചൊവ്വാഴ്ച (22/04/2024) പവന് ഒറ്റയടിക്ക് 2,200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 74,320 രൂപയായി. ഗ്രാമിന് 275 രൂപയാണ് വര്‍ധിച്ചത്. 9,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഗ്രാം വില ഉടനെ തന്നെ 10,000 കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ കണക്കാക്കുന്നത്.

അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയായി.

കഴിഞ്ഞ ഒരാഴ്ചത്തെ സ്വർണവില:

ഏപ്രിൽ 15 - 69,760 രൂപ (-)

ഏപ്രിൽ 16 - 70,520 രൂപ (+)

ഏപ്രിൽ 17 - 71,360 രൂപ (+)

ഏപ്രിൽ 18 - മാറ്റമില്ല

ഏപ്രിൽ 19 - മാറ്റമില്ല

ഏപ്രിൽ 20 - മാറ്റമില്ല

ഏപ്രിൽ 21 - 72,120 രൂപ (+)

ഏപ്രിൽ 22 - 74,320 രൂപ (+)

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം