സെപ കരാർ: ഇന്ത്യൻ ബിസിനസ് കൗൺസിലുമായി ചർച്ച നടത്തി യുഎഇ വ്യാപാര മന്ത്രി
അബുദാബി: ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) വഴിയുള്ള നേട്ടം വർധിപ്പിക്കാനുള്ള വഴികൾ യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദിയും ഇന്ത്യൻ ബിസിനസ് കൗൺസിലും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ എണ്ണയിതര വ്യാപാരം 2024ൽ 65ശതകോടി ഡോളറിൽ എത്തിച്ചേർന്നതായി ഡോ. ഥാനി അൽ സയൂദി വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19.7ശതമാനം വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൃഷി, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ തുറന്ന കരാർ, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തവും ശക്തിപ്പെടുത്തിയിട്ടുണ്ട്