ജിസിസി ലുലു സ്റ്റോറുകളിൽ വേൾഡ് ഫുഡിന് തുടക്കം

 
Business

ജിസിസി ലുലു സ്റ്റോറുകളിൽ വേൾഡ് ഫുഡിന് തുടക്കം

വൈവിധ്യമാർന്ന ഭക്ഷ്യോത്പന്നങ്ങളും വിപുലമായ വിഭവങ്ങളുമാണ് ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളത്.

UAE Correspondent

ദുബായ്: ഗൾഫ് മേഖലയിലെ റീട്ടെയ്ൽ വാണിജ്യ രം​ഗത്തിന് കൂടുതൽ ഉണർവേകി വേൾഡ് ഫുഡിന് ലുലു സ്റ്റോറുകളിൽ തുടക്കമായി. വൈവിധ്യമാർന്ന ഭക്ഷ്യോത്പന്നങ്ങളും വിപുലമായ വിഭവങ്ങളുമാണ് ജിസിസിയിലെ ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളത്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മെസ്സാൻ ഹോൾഡിംഗ് ചെയർമാൻ മുൻതാസർ ജാസിം അൽവസ്സാൻ, അൽബഹാർ ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് അൽ ബഹാർ, അൽ ഹജേരി മാനേജിങ് ഡയറക്ടർ ബദർ എൻ അൽ ഹജേരി എന്നിവർ ചേർന്ന് കുവൈത്തിലെ അൽ റായ് ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഫുഡ് ലോഞ്ച് ചെയ്തു.

ആശങ്കയുടെ ആവശ്യമില്ലെന്നും ജിസിസിയിൽ വിപുലമായ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും മികച്ച പ്രവർത്തനങ്ങൾ തുടരുമെന്നും യുസഫ്‌ അലി വ്യക്തമാക്കി.

ലോകത്തെ വിവിധ മേഖലകളിൽ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങളും വിഭവങ്ങളും രുചിവൈവിധ്യങ്ങളുമാണ് വേൾഡ് ഫുഡിൽ ഉള്ളത്. കിച്ചൺ ഉത്പന്നങ്ങൾക്ക് ഉൾപ്പടെ പ്രത്യേക ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ലൈവ് കുക്കിങ്ങ് സെഷനുകളും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പർച്ചേസിങ്ങിനും മികച്ച ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

സലിം കുമാർ അന്തരിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: നേതാക്കൾ അഴിമതി നടത്തിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സിപിഎം

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

വന‍്യജീവി ആക്രമണം: പരിഹാരത്തിന് രണ്ട് വർഷമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പിണറായി വിജയൻ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സിഐയെ ഭീഷണിപ്പെടുത്തി: അർജുൻ ആയങ്കിക്കെതിരേ കേസ്