ദീപിന്ദർ ഗോയൽ, ഗ്രേസ്യ മുനോസ് 
Business

സൊമാറ്റോ സിഇഒ വീണ്ടും വിവാഹിതനായി; വധു മെക്സിക്കൻ മോഡൽ

2022 ലെ മെട്രൊപൊളിറ്റൻ ഫാഷൻ വീക്കിലെ വിജയിയായിരുന്നു ഗ്രേസ്യ.

ന്യൂഡൽഹി: സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയൽ വീണ്ടും വിവാഹിതനായതായി റിപ്പോർട്ട്. മെക്സിക്കൻ മോഡലും സംരംഭകയുമായ ഗ്രേസ്യ മുനോസാണ് വധു. ഇരുവരും രണ്ടു മാസങ്ങൾക്കു മുൻപേ വിവാഹിതരായെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിൽ ഹണിമൂണിനു ശേഷം ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായി ഇരുവരുമായും അടുപ്പമുള്ളവർ പറയുന്നു. 2022 ലെ മെട്രൊപൊളിറ്റൻ ഫാഷൻ വീക്കിലെ വിജയിയായിരുന്നു ഗ്രേസ്യ. എന്നാൽ വിവാഹത്തിനു ശേഷം ഗ്രേസ്യ മോഡലിങ്ങിനോട് വിട പറഞ്ഞുവെന്നും അഭ്യൂഹങ്ങളുണ്ട്.

മെക്സിക്കോയിൽ ജനിച്ചു ഇന്ത്യയിൽ ജീവിക്കുന്നു എന്നാണ് ഇൻസ്റ്റയിൽ ഗ്രേസ്യ കുറിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആഡംഭര ഉത്പന്നങ്ങളുടെ സ്റ്റാർട്ടപ്പ് നടത്തുകയാണ് ഗ്രേസ്യ.

41കാരനായ ഗോയലിന്‍റെ രണ്ടാം വിവാഹമാണിത്. ഐഐടി ഡൽഹിയിൽ ഒരുമിച്ചു പഠിച്ചിരുന്ന കാഞ്ചൻ ജോഷിയാണ് ഗോയലിന്‍റെ ആദ്യഭാര്യ.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ