Career

അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്: 5,696 ഒഴിവുകൾ

വിവിധ റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡുകൾ 5,696 അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആർആർബിയിൽ 70 ഒഴിവ്. ഫെബ്രുവരി 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസും താഴെ പറയുന്ന ട്രേഡുകളിലൊന്നിൽ എസ് സിവിടി/എൻസിവിടി അംഗീകൃത ഐടിഐ/അപ്രന്‍റിസ്ഷിപ്പും പൂർത്തിയാക്കിയവർ.

ട്രേഡുകൾ

ഫിറ്റർ, ഇലക്‌ട്രീഷൻ, ഇൻസ്ട്രുമെന്‍റ് മെക്കാനിക്, മിൽറൈറ്റ്/ മെയിന്‍റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ ആൻഡ് ടിവി), ഇലക്‌ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), വയർമാൻ, ട്രാക‌്ടർ മെക്കാനിക്, ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ,

മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക‌്ട്രോണിക്സ്/ഓട്ടോമൊബൈൽ എൻജിനിയറിങിൽ 3 വർഷ ഡിപ്ലോമ/തത്തുല്യം. ഡിപ്ലോമക്കാർക്കു പകരം എൻജിനിയറിങ് ബിരുദക്കാരെയും പരിഗണിക്കും.

അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ട. പ്രായം (01.07.24ന്): 18-30 (അർഹർക്ക് ഇളവ്). ശമ്പളം: 19,900.

തെരഞ്ഞെടുപ്പ്

രണ്ടു ഘട്ടമായുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, കംപ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡോക്യുമെന്‍റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയെ അടിസ്ഥാനമാക്കി.

കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് 1, 2 എന്നിവയ്ക്ക് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ മലയാളവും പരീക്ഷാ മാധ്യമമായി തെരഞ്ഞെടുക്കാം. ഫീസ്: 500 രൂപ. ആദ്യ ഘട്ട സിബിടിക്കു ശേഷം 400 രൂപ തിരികെ നൽകും.

പട്ടികവിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, ഇബിസി എന്നിവർക്ക് 250 രൂപ മതി. ആദ്യ ഘട്ട സിബിടിക്കുശേഷം 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും. ഓണ്‍ലൈനായി ഫീസടയ്ക്കണം.

ഉദ്യോഗാർഥികൾ ഒന്നിലധികം ആർആർബിയിൽ അപേക്ഷിക്കേണ്ട. ശാരീരികയോഗ്യത, കാഴ്ചശക്തി എന്നിവ ഉൾപ്പെടെ പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

തിരുവനന്തപുരം: www.rrbthiruvananthapuram.gov.in, ചെന്നൈ: www.rrbchennai.gov.in, ബംഗളൂരു: www.rrbbnc.gov.in

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ