jobs 
Career

തൊഴിൽ വാർത്തകൾ (31-01-2024)

റെവിറ്റ് ആർക്കിടെക്ച്ചർ കോഴ്സ്

തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ (സിഇടി) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി കഴിഞ്ഞവർക്ക് വേണ്ടിയുള്ള 60 മണിക്കൂർ ദൈർഘ്യമുള്ള റെവിറ്റ് ആർക്കിടെക്ച്ചർ (REVIT ARCHITECTURE) കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക്: 9446464673, 7012884675.

അഭിമുഖം

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാംക്ലാസ് യോഗ്യതയുള്ള (50 വയസ് കഴിയാത്ത) അപേക്ഷകർക്ക് ഫെബ്രുവരി 5ന് രാവിലെ 10:30 മണിക്ക്‌ സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു