Career

ജർമനിയിൽ നഴ്സിങ് പഠനം: നോർക്ക റൂട്ട്സ് വർക്ക്‌ഷോപ്പ് സെപ്റ്റംബർ 28ന്

തിരുവനന്തപുരം: പ്ളസ് ടു പാസായവർക്ക് ജർമനിയില്‍ നഴ്സിങ് പഠനത്തിന് അവസരം ഒരുക്കുന്ന നോര്‍ക്ക റൂട്ട്സ് വര്‍ക്ക്ഷോപ്പ് സെപ്റ്റംബര്‍ 28ന് തിരുവനന്തപുരത്ത് നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കു മാത്രമായിരിക്കും വർക്ക്ഷോപ്പിലേക്ക് പ്രവേശനം ലഭിക്കുക.

ജര്‍മ്മനിയിലെ നഴ്സിംഗ് പഠനത്തക്കുറിച്ചും തൊഴില്‍ സാധ്യതയെക്കുറിച്ചുമുള്ള ബോധവത്കരണം നല്‍കുന്നതിനാണ് ഇതു സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ രാവിലെ 10.00 മണി മുതല്‍ 1 മണി വരെയാണ് പരിപാടി. ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജർമന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍ നാഷണല്‍ കോഓപ്പറേഷന്‍റെയും പിന്തുണയോടെയാണ് പരിപാടി.

മൈഗ്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കും മറുപടി ലഭിക്കും. നിലവില്‍ ജര്‍മന്‍ ഭാഷ പഠിക്കുന്ന (എ1, എ2, ബി1, ബി2) ഹയര്‍സെക്കൻഡറി സയന്‍സ് സ്ട്രീം പാസ്സായതോ, പഠനം തുടരുന്നതോ ആയ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

താല്‍പര്യമുള്ളവർ നോര്‍ക്കഎന്‍.ഐ.എഫ്.എല്‍ വെബ്സൈറ്റ് (www.nifi.norkaroots.org) സന്ദര്‍ശിച്ച് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബര്‍ 26. അപേക്ഷയോടൊപ്പം യോഗ്യത, ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ്, എന്നിവ അപ്പ്‌ലോഡ് ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91 8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ന്യൂസ് ക്ലിക്ക് കേസ്: പുരകായസ്തയുടെ അറസ്റ്റ് അസാധുവാക്കി

അഭയ കൊലക്കേസിലെ പ്രതി ഫാ.തോമസ് കോട്ടൂരിന്‍റെ പെൻഷൻ പിൻവലിച്ചു

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതാ വ്ളോഗറെ അപമാനിച്ച പ്രതി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ