നേ​​വി​​യി​​ൽ ബി​​ടെ​​ക് എ​​ൻ​​ട്രി: 36 ഒ​​ഴി​​വുകൾ 
Career

നേ​​വി​​യി​​ൽ ബി​​ടെ​​ക് എ​​ൻ​​ട്രി: 36 ഒ​​ഴി​​വുകൾ

ഡി​​സം​​ബ​​ർ 6- 20 വ​​രെ ഓ​​ൺ​​ലൈ​​നാ​യി ​അ​​പേ​​ക്ഷി​​ക്കാം.

Reena Varghese

ഇ​​ന്ത്യ​​ൻ നേ​​വി​​യു​​ടെ പ്ല​​സ് ടു (​​ബി​​ടെ​​ക്) കേ​ഡ​​റ്റ് എ​​ൻ​​ട്രി സ്കീ​​മി​​നു കീഴി​​ൽ എക്സിക്യൂ​ട്ടീ​​വ് ആ​​ൻ​​ഡ് ടെ​​ക്നിക്ക​​ൽ ബ്രാ​​ഞ്ചി​​ലാ​​യി 36 ഒ​​ഴി​​വ്. അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കു​​മാ​​ണ് അ​​വ​​സ​​രം. ജെ​​ഇ​​ഇ മെ​യി​​ൻ 2024 (ബി​​ഇ/​​ബി​​ടെ​​ക്) കോ​​മ​​ൺ റാ​​ങ്ക് ലിസ്റ്റ് അടി​​സ്‌​​ഥാ​​ന​​മാ​​ക്കി​​യാ​​ണു തെ​ര​​ഞ്ഞെടു​​പ്പ്. ഡി​​സം​​ബ​​ർ 6- 20 വ​​രെ ഓ​​ൺ​​ലൈ​​നാ​യി ​അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​യം: 2006 ജ​​നു​​വ​​രി ര​​ണ്ടി​​നും 2008 ജൂ​​ലൈ ഒ​​ന്നി​​നും മ​​ധ്യേ ജ​​നി​​ച്ച​​വ​​ർ. യോ​​ഗ്യ​​ത: ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​മാ​​റ്റി​​ക്സ‌് വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് മൊ​​ത്തം 70ശതമാനം മാ​​ർ​ക്കോ​​ടെ പ്ല​​സ് ടു ​​ജ​​യം/​​ത​​ത്തു​​ല്യം. പ​​ത്താം​ക്ലാ​​സ്/​​പ്ല​​സ്ടു​​വി​​ൽ ഇം​​ഗ്ലീ​ഷി​​ന് കു​​റ​​ഞ്ഞ​​ത് 50ശതമാനം മാ​​ർ​​ക്ക് വേ​​ണം.

തെ​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​ന്ന​​വ​​ർ​​ക്ക് ഏ​​ഴി​​മ​​ല നാ​​വി​​ക അ​​ക്കാ​​ദ​​മി​​യി​​ൽ നാ​​ലു​വ​​ർ​​ഷ ബി​​ടെ​​ക് കോ​​ഴ്‌​​സി​​നും തു​​ട​​ർ​​ന്ന് ഓ​​ഫീ​​സ​​റാ​​യി പെ​​ർ​​മ​​ന​ന്‍റ് ക​​മ്മീഷ​​ൻ​​ഡ് ഓ​​ഫീ​സ​​ർ നി​​യ​​മ​​ന​​ത്തി​​നും അ​​വ​​സ​​രം. കോ​​ഴ്സു​ക​​ൾ 2025 ജൂ​​ലൈ​​യി​​ൽ ആ​​രം​​ഭി​​ക്കും.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www.joinindian.navy.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു, വീണ്ടും ജയിലിലേക്ക്

സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കും, രാഷ്ട്രീയമായി തകർക്കാൻ കഴിയില്ല; അന്വേഷണ ഉദ‍്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ

''ഉടൻ അറസ്റ്റു ചെയ്യൂ''; രാഹുലിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരം

ഒന്നാം ഏകദിനം: ഇന്ത്യക്കെതിരേ ന്യൂസിലൻഡിന് 4 വിക്കറ്റ് നഷ്ടം

"സഞ്ജു എന്നെ മികച്ച ബൗളറാക്കി"; പ്രശംസിച്ച് ചഹൽ