Unemployment reduced in India
Unemployment reduced in India 
Career

രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു

തിരുവനന്തപുരം: കുറഞ്ഞ വേതനവും സാങ്കേതിക പുരോഗതിയുടെ ഭാഗമായ വെല്ലുവിളികളും ഇന്ത്യയിൽ യുവാക്കള്‍ നേരിടുന്ന പ്രതിസന്ധികളാണെന്ന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്‍റും ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. രാജ്യത്ത് 2019 മുതല്‍ തൊഴില്‍ വിപണി സൂചകങ്ങളില്‍ പുരോഗതിയുണ്ടെന്നും തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍കുന്നതായും ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ലൈഫോളജി ഫൗണ്ടേഷന്‍ ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഇന്ത്യയിലെ തൊഴില്‍ സാഹചര്യത്തെ വിശദമായി വിശകലനം ചെയ്യുന്ന റിപ്പോർട്ടിൽ സ്വയംതൊഴില്‍, അസംഘടിത മേഖലയിലെ തൊഴിലുകള്‍, വീട്ടുജോലിയില്‍ ഒതുങ്ങുന്ന സ്ത്രീകളുടെ എണ്ണത്തിലെ വര്‍ധനവ് എന്നിവയും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള സ്ത്രീകളില്‍ തൊഴില്‍ പങ്കാളിത്തത്തിലെ വര്‍ധനവും പ്രധാന ഘടകമാണ്.

2000 മുതല്‍ 2023 ആദ്യപാദം വരെയുള്ള തൊഴില്‍ മേഖലയുടെ പുരോഗതി, കാര്‍ഷിക തൊഴിലുകളിലേക്കുള്ള മാറ്റം, തൊഴില്‍ തേടുന്നതില്‍ സ്ത്രീകളുടെ പുരോഗതി, തൊഴില്‍പരമായി യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, സാങ്കേതിക മാറ്റങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവ റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു. യുവാക്കളുടെ തൊഴില്‍, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

ടിസിഎസ് വൈസ് പ്രസിഡന്‍റും ഡെലിവറി സെന്‍റര്‍ മേധാവിയുമായ ദിനേശ് പി തമ്പി, ഇ വൈ ഗ്ലോബല്‍ ഡെലിവറി ഇന്ത്യ ഓപ്പറേഷന്‍സ് മേധാവി റിച്ചാര്‍ഡ് ആന്‍റണി, എമിര്‍കോം സിഒഒ ഡോ. അജയ്യകുമാര്‍, ഫായ എംഡി ദീപു എസ് നാഥ്, കേരള ഇന്നവേഷന്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ റിയാസ് പിഎം, ലൈഫോളജി ഫൗണ്ടേഷന്‍ സഹസ്ഥാപകനും ഡയറക്ടറുമായ രാഹുല്‍ ജെ നായര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുടെ സമ്മേളനവും നടന്നു.

ഗിന്നസ് റെക്കോര്‍ഡ് നേടിയ സ്ഥാപനമായ ലൈഫോളജി ഫൗണ്ടേഷന്‍ കരിയര്‍ മാനേജ്മെന്‍റ്, നൈപുണ്യ വികസനം, വിദ്യാഭ്യാസ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

''സ്വേച്ഛാധിപത്യം, മുസ്ലീം എന്നീ പദങ്ങളൊന്നും വേണ്ട'', ഇടതു നേതാക്കളുടെ പ്രസംഗത്തിന് ദൂരദർശന്‍റെ സെൻസസ്

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരണം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

മേയർ-ഡ്രൈവർ തർക്കം; ആര്യ രാജേന്ദ്രന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്