വിദ്യാർഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ

 

Vishwa Malayali Love Gathering Inaugural Picture

Career

വിദേശ നഴ്സിങ് പഠനമാണോ ആഗ്രഹം? വേൾഡ് മലയാളി കൗൺസിൽ ഒരു കോടി രൂപ സ്കോളർഷിപ്പ് നൽകും

കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്ന് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുക്കുന്ന നൂറു വിദ്യാർഥിനികൾക്കാണ് ആദ്യ അവസരം.

Reena Varghese

ബാങ്കോക്ക്: കേരളത്തിൽ നിന്ന് വിദേശത്ത് നഴ്സിങ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ. ബാങ്കോക്കിൽ നടന്ന പതിനാലാം വാർഷിക സമ്മേളനത്തിൽ കൗൺസിലിന്‍റെ പുതിയ പ്രസിഡന്‍റായി സ്ഥാനമേറ്റ ഡോ. ബാബു സ്റ്റീഫൻ ആണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്ന് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുക്കുന്ന നൂറു വിദ്യാർഥിനികൾക്കാണ് ആദ്യ അവസരം. വിശദ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ ഓഫീസ് ഓഗസ്റ്റ് മൂന്നിന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. അടുത്ത വാർഷിക കൺവെൻഷൻ അമെരിക്കയിൽ നടത്തുന്നത് ആലോചിക്കും.

വിശ്വ മലയാളി സ്നേഹ സംഗമം എന്ന പേരിൽ റോയൽ ഓർക്കിഡ് ഷെറാട്ടനിൽ മൂന്നു ദിവസമായി നടന്ന വിപുലമായ കൺവെൻഷൻ സമാഹിച്ചു. ബാബു സ്റ്റീഫനൊപ്പം ഷാജി മാത്യു(കൗൺസിൽ സെക്രട്ടറി ജനറൽ) സണ്ണി വെളിയത്ത്(ട്രഷറർ) ജെയിംസ് കൂടൽ(വൈസ് പ്രസിഡന്‍റ്-അഡ്മിൻ),സുരേന്ദ്രൻ കണ്ണാട്ട്(വൈസ് ചെയർമാൻ) ,ഷീല റെജി(വിമൻസ് ഫോറം പ്രസിഡന്‍റ്), രേഷ്മ റെജി(യൂത്ത് ഫോറം പ്രസിഡന്‍റ്) തുടങ്ങിയ ഭാരവാഹികളും ചുമതലയേറ്റു.

മുൻ പ്രസിഡന്‍റ് തോമസ് മൊട്ടക്കൽ ചെയർമാൻ ആയി തുടരും. ജോൺ ബ്രിട്ടാസ് എംപി, മുൻ എംപി കെ. മുരളീധരൻ, മുരുകൻ കാട്ടാക്കട, നടി സോനാ നായർ, നടനും നിർമാതാവുമായ ദിനേശ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.

ബിസിനസ് ഫോറം അവാർഡുകൾ അമെരിക്കൻ വ്യവസായി ജിം ജോർജ്, തോമസ് മൊട്ടക്കൽ, ജെയിംസ് കൂടൽ, ഷാജി മാത്യു, സുരേന്ദ്രൻ കണ്ണാട്ട്, സുകേഷ് ദുബൈ തുടങ്ങിയവർ വിശിഷ്ടാതിഥികളിൽ നിന്ന് സ്വീകരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ അജോയ് കല്ലൻകുന്നിൽ അടക്കം

കൺവീനർ അജോയ് കല്ലൻ കുന്നിൽ അടക്കം സംഘാടകരെ ചടങ്ങിൽ ആദരിച്ചു.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്