Editorial

"വ​​​ന്ദേ ​​​ഭാ​​​ര​​​ത്' എ​​​ന്ന വി​​​ഷു​​​ക്കൈ​​​നീ​​​ട്ടം

ആ​​​ദ്യം ഒ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യ്‌​​​നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വീ​​​സി​​​നു​​​ണ്ടാ​​​വു​​​ക എ​​​ന്നാ​​​ണു കേ​​​ൾ​​​ക്കു​​​ന്ന​​​ത്

MV Desk

​​​​​​വന്ദേ​​​​​​ ഭാ​​​​​​ര​​​​​​ത് ട്രെ​​​​​​യ്ൻ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലും ഓ​​​​​ടാ​​​​​ൻ തു​​​​​ട​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ്. രാ​​​​​​ജ്യ​​​​​​ത്തെ ഏ​​​​​​റ്റ​​​​​​വും വേ​​​​​​ഗ​​​​​​മേ​​​​​​റി​​​​​​യ​​​​​​തും ത​​​​​​ദ്ദേ​​​​​​ശീ​​​​​​യ​​​​​മാ​​​​​യി നി​​​​​​ർ​​​​​​മി​​​​​ച്ച​​​​​തു​​​​​മാ​​​​​യ അ​​​​​​ത്യാ​​​​​​ധു​​​​​​നി​​​​​​ക ട്രെ​​​​​​യ്നാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യ്‌​​​​​ൽ​​​​​വേ​​​​​യു​​​​​ടെ അ​​​​​ഭി​​​​​മാ​​​​​ന​​​​​മാ​​​​​യ വ​​​​​ന്ദേ​​​​​ഭാ​​​​​ര​​​​​ത്. അ​​​​​തി​​​​​വേ​​​​​ഗ യാ​​​​​ത്ര​​​​​യ്ക്ക് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് എ​​​​​ത്ര​​​​​യും വേ​​​​​ഗം ഈ ​​​​​ട്രെ​​​​​​യ്ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​ഗ്ര​​​ഹം റെ​​​​​യ്‌​​​​​ൽ​​​​​വേ മ​​​​​ന്ത്രാ​​​​​ല​​​​​യം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചു പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​ക​​​യാ​​​ണ്. വൈ​​​​​കാ​​​​​തെ ഈ ​​​​​ട്രെ​​​​​യ്ൻ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്ന് ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ മെ​​​​​ട്രൊ വാ​​​​​ർ​​​​​ത്ത റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ന്‍റെ സ​​​​​ർ​​​​​വീ​​​​​സി​​​​​നാ​​​​​യി ട്രാ​​​​​​ക്കു​​​​​​ക​​​​​​ൾ ബ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന ജോ​​​​​​ലി​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​ന്നും അ​​​​​ന്നു ഞ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​താ​​​​​ണ്. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര മോ​​​​​​ദി​ ഈ ​​​മാ​​​സം കേ​​​ര​​​ളം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മ്പോ​​​ൾ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ വ​​​​​ന്ദേ​​​​​ഭാ​​​​​ര​​​​​ത് സ​​​​​​ർ​​​​​​വീ​​​​​​സ് ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്യു​​​​​മെ​​​​​ന്നാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ അ​​​​​റി​​​​​യു​​​​​ന്ന​​​​​ത്. ആ​​​​​ദ്യ ഘ​​​​​ട്ട​​​​​ത്തി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തു നി​​​​​ന്ന് ക​​​​​ണ്ണൂ​​​​​ർ വ​​​​​രെ​​​​​യാ​​​​​ണു സ​​​​​ർ​​​​​വീ​​​​​സ് ന​​​​​ട​​​​​ത്തു​​​​​ക​​​​​യെ​​​​​ങ്കി​​​​​ലും വൈ​​​​​കാ​​​​​തെ അ​​​​​തു മം​​​​​ഗ​​​​​ലാ​​​​​പു​​​​​ര​​​​​ത്തേ​​​​​ക്കു ദീ​​​​​ർ​​​​​ഘി​​​​​പ്പി​​​​​ച്ചേ​​​​​ക്കാം.

ആ​​​ദ്യം ഒ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യ്‌​​​നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വീ​​​സി​​​നു​​​ണ്ടാ​​​വു​​​ക എ​​​ന്നാ​​​ണു കേ​​​ൾ​​​ക്കു​​​ന്ന​​​ത്. കേ​​​​​ര​​​​​ളീ​​​​​യ​​​​​രു​​​​​ടെ അ​​​​​തി​​​​​വേ​​​​​ഗ യാ​​​​​ത്ര​​​​​യ്ക്ക് ഇ​​​​​ങ്ങ​​​​​നെ ഒ​​​​​രു ട്രെ​​​​​യ്‌​​​​​ൻ പോ​​​​​രാ. കൂ​​​​​ടു​​​​​ത​​​​​ൽ അ​തി​വേ​ഗ ട്രെ​​​​​യ്‌​​​​​നു​​​​​ക​​​​​ൾ ന​​​​​മു​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. അ​​​​​തി​​​​​ലേ​​​​​ക്കു​​​​​ള്ള തു​​​​​ട​​​​​ക്കം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ സ​​​​​ന്തോ​​​​​ഷ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് മ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ ഈ ​​​​​വ​​​​​ന്ദേ​​​​​ഭാ​​​​​ര​​​​​തി​​​​​നെ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക. ഇ​​​​​ന്ന​​​​​ലെ ട്രെ​​​​​യ്‌​​​​​ൻ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ത​​​​​ന്നെ അ​​​​​തൊ​​​​​രാ​​​​​വേ​​​​​ശ​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വി​​​​​ഷു​​​​​ക്കൈ നീ​​​​​ട്ടം എ​​​​​ന്നൊ​​​​​ക്കെ​​​​​യാ​​​​​ണു പ​​​​​ല​​​​​രും വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തെ​​​​​ന്താ​​​​​യാ​​​​​ലും വി​​​​​ഷു​​​​​ത്ത​​​​​ലേ​​​​​ന്നാ​​​​​ണ് അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി ട്രെ​​​​​യ്‌​​​​​ൻ കേ​​​​​ര​​​​​ള അ​​​​​തി​​​​​ർ​​​​​ത്തി ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്ന​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​നു വ​​​​​ന്ദേ​​​​​ഭാ​​​​​ര​​​​​ത് സ​​​​​ർ​​​​​വീ​​​​​സ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ൻ കാ​​​​​ണി​​​​​ച്ച താ​​​​​ത്പ​​​​​ര്യം തു​​​​​ട​​​​​ർ​​​​​ന്നും റെ​​​​​യ്‌​​​​​ൽ​​​​​വേ​​​​​യി​​​​​ൽ നി​​​​​ന്ന് ഉ​​​​​ണ്ടാ​​​​​വു​​​​​മെ​​​​​ന്നു പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ക.

മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ 180 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ വ​​​​​രെ വേ​​​​​ഗ​​​​​ത്തി​​​​​ൽ ഓ​​​​​ടാ​​​​​ൻ വ​​​​​ന്ദേ​​​​​ഭാ​​​​​ര​​​​​തി​​​​​നു ക​​​​​ഴി​​​​​യു​​​​​മെ​​​​​ങ്കി​​​​​ലും ന​​​മ്മു​​​ടെ ട്രാ​​​​​ക്കു​​​​​ക​​​​​ൾ അ​​​​​തി​​​​​നു യോ​​​​​ജി​​​​​ച്ച​​​​​ത​​​​​ല്ല. കു​​​​​റ​​​​​ഞ്ഞ വേ​​​​​ഗ​​​​​മെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ൽ 130 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ പോ​​​​​ലും ഇ​​​​​വി​​​​​ടെ പ​​​​​റ്റി​​​​​ല്ല. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ത​​​​​ത്കാ​​​​​ലം പ​​​​​ര​​​​​മാ​​​​​വ​​​​​ധി വേ​​​​​ഗം 90-110 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​വു​​​​​മെ​​​​​ന്നാ​​​​​ണു ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. കൂ​​​ടു​​​ത​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ള്ള യാ​​​​​ത്ര ന​​​​​മു​​​​​ക്കു സാ​​​​​ധ്യ​​​​​മാ​​​​​വ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ട്രാ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​നി​​​​​യും ജോ​​​​​ലി​​​​​ക​​​​​ൾ ബാ​​​​​ക്കി​​​​​യു​​​​​ണ്ട്. അ​​​​​തി​​​​​ൽ യാ​​​​​തൊ​​​​​രു അ​​​​​ലം​​​​​ഭാ​​​​​വ​​​​​വും കാ​​​​​ണി​​​​​ക്ക​​​​​രു​​​​​ത്. എ​​​​​ത്ര​​​​​യും വേ​​​​​ഗം വ​​​​​ന്ദേ​​​​​ഭാ​​​​​ര​​​​​ത് കൂ​​​​​ടു​​​​​ത​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ൽ കു​​​​​തി​​​​​ച്ചു​​​​​പാ​​​​​യു​​​​​ന്ന​​​​​തു കാ​​​​​ണാ​​​​​ൻ ക​​​​​ഴി​​​​​യ​​​​​ണം.

യാ​​​​​ത്രാ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലെ കു​​​​​റ​​​​​വു​​​​​ക​​​​​ൾ കേ​​​​​ര​​​​​ളം നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ധാ​​​​​ന പ്ര​​​​​ശ്നം ത​​​​​ന്നെ​​​​​യാ​​​​​ണ്. വ​​​​​ന്ദേ​​​​​ഭാ​​​​​ര​​​​​ത് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ നേ​​​​​ര​​​​​ത്തേ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ 620 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ പി​​​​​ന്നി​​​​​ടാ​​​​​ൻ പ​​​​​ന്ത്ര​​​​​ണ്ടും പ​​​​​തി​​​​​മൂ​​​​​ന്നും മ​​​​​ണി​​​​​ക്കൂ​​​​​ർ എ​​​​​ടു​​​​​ക്കേ​​​​​ണ്ടി വ​​​​​രു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. ഇ​​​​​തു​​​​​മൂ​​​​​ലം ജ​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ക​​​​​യും സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ പ​​​​​ല​​​​​തും ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. ഈ ​​​​​അ​​​​​വ​​​​​സ്ഥ മാ​​​​​റി​​​​​ക്കി​​​​​ട്ടാ​​​​​ൻ റെ​​​​​യ്‌​​​​​ൽ വി​​​​​ക​​​​​സ​​​​​നം അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്. അ​​​​​തി​​​​​ന് സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കൂ​​​​​ടി സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ച്ചു ന​​​​​ട​​​​​പ്പാ​​​​​ക്ക​​​​​ണം. അ​​​​തി​​​​വേ​​​​ഗ ട്രെ​​​​യ്നു​​​​ക​​​​ൾ ഓ​​​​ടി​​​​ക്കാ​​​​ൻ പാ​​​​ളം പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​ർ​​​​വേ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് റെ​​​​യ്‌​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി.

വേ​​​​ഗം കൊ​​​​ണ്ടു മാ​​​​ത്ര​​​​മ​​​​ല്ല അ​​​​ത്യാ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടും രാ​​​​ജ്യ​​​​ത്തു ത​​​​രം​​​​ഗ​​​​മാ​​​​യി മാ​​​​റി​​​​യ​​​​താ​​​​ണ് വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സു​​​​ക​​​​ൾ. 2019 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ഡ​​​​ൽ​​​​ഹി- വാ​​​​ര​​​​ണാ​​​​സി റൂ​​​​ട്ടി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി സ​​​​ർ​​​​വീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സു​​​​ക​​​​ൾ പി​​​​ന്നീ​​​​ട് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പാ​​​​ള​​​​ങ്ങ​​​​ളി​​​​ൽ ക​​​​യ​​​​റി​​​ക്ക​​​ഴി​​​ഞ്ഞു. ഇ​​​​നി​​​​യും നി​​​​ര​​​​വ​​​​ധി റൂ​​​​ട്ടു​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്നു. ഈ ​​​​അ​​​​തി​​​​വേ​​​​ഗ ട്രെ​​​​യ്‌​​​​നു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​തി​​​​യ മെ​​​​ട്രൊ ട്രെ​​​​യ്‌​​​​ൻ പ​​​​ദ്ധ​​​​തി​​​​യും റെ​​​​യ്‌​​​​ൽ​​​​വേ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തെ പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന വ​​​​ന്ദേ മെ​​​​ട്രൊ ട്രെ​​​​യ്‌​​​​നു​​​​ക​​​​ൾ ഡി​​​​സം​​​​ബ​​​​റോ​​​​ടെ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​തി​​​​വേ​​​​ഗം സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​വും ഇ​​​​വ​​​​യു​​​​ടെ രൂ​​​​പ​​​​ക​​​​ൽ​​​​പ്പ​​​​ന​​​​യും. യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കി​​​​ലു​​​​ള്ള യാ​​​​ത്ര​​​​യും ഈ ​​​​ട്രെ​​​​യ്‌​​​​നു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്താ​​​​നാ​​​​വു​​​​മെ​​​​ന്നാ​​​​ണു പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​ത​​​​ട​​​​ക്കം ആ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം കാ​​​​ല​​​​താ​​​​മ​​​​സ​​​​മി​​​​ല്ലാ​​​​തെ കേ​​​​ര​​​​ള​​​​ത്തി​​​​നും ല​​​​ഭ്യ​​​​മാ​​​​വ​​​​ട്ടെ.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത