Representative image for LLB 
Education

എൽഎൽബി താത്കാലിക അലോട്ട്‌മെന്‍റ്

ഹെൽപ് ലൈൻ നമ്പർ : 0471-2525300

തിരുവനന്തപുരം: കേരളത്തിലെ 4 ഗവൺമെന്‍റ് ലോ കോളെജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2023-24 ലെ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

താത്കാലിക അലോട്ട്മെന്‍റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഇമെയ്‌ലിൽ അയക്കണം.

ഈ പരാതികൾ 21 ഉച്ചക്ക് 12 ന് മുമ്പായി അറിയിക്കണം. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്‌മെന്‍റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ