Education

ഓട്ടോമൊബൈൽ എൻജിനീയറിങ് കോഴ്‌സ്

കോട്ടയം: പട്ടികജാതി വിദ്യാർഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയായ എട്ടുമാസം ദൈർഘ്യമുള്ള ഓട്ടോമൊബൈൽ എൻജിനീയറിങ് കോഴ്‌സിന് ഏപ്രിൽ മാസം ക്ലാസുകൾ ആരംഭിക്കും. ഓട്ടോമൊബൈൽ/മെക്കാനിക്കൽ മേഖലയിൽ ഐ.ടി.ഐ. കെ.ജി.സി.ഇ/ഡിപ്‌ളോമ/ ബി.ടെക്(ജയിച്ചതോ/തോറ്റതോ) പൂർത്തിയാക്കിയ പതിനെട്ടിനും ഇരുപത്തിയാറിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം. ഐ.ടി. ഫിറ്റർ കഴിഞ്ഞവർക്കും അപേക്ഷിക്കാം.

എറണാകുളത്തെ കുറ്റൂക്കാരൻ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തുന്ന എട്ടു മാസത്തെ പരിശീലന കാലത്ത് പഠിതാക്കൾക്ക് താമസം, ഭക്ഷണം, യൂണിഫോം, സ്‌റ്റൈപൻഡ് എന്നിവയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻ.എസ്.ഡി.സി. സർട്ടിഫിക്കറ്റും ജോലിയും ഉറപ്പാക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 15 ന് രാവിലെ 10.30ന് കോട്ടയം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് ഇന്‍റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0481- 2562503.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ