കേരളാ നോളെജ് ഇക്കോണമി മിഷൻ ട്രെയിനിങ് കലണ്ടർ  
Education

കേരളാ നോളെജ് ഇക്കോണമി മിഷൻ ട്രെയിനിങ് കലണ്ടർ

ആരംഭിക്കുന്നത് വിവിധ പരിശീലന പ്രോഗ്രാമുകളുമായി

കേരള സർക്കാരിന്‍റെ നോളെജ് ഇക്കോണമി മിഷൻ നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ ട്രെയിനിങ് കലണ്ടർ പ്രസിദ്ധീകരിച്ചു. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകൾ ആണ് സർക്കാർ സ്വകാര്യ മേഖലയിലെ പരിശീലന പങ്കാളിത്തത്തോടെ ആരംഭിക്കുന്നത്. ഇത്തരം തൊഴിലതിഷ്ഠിത നൈപുണ്യ വികസന പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിക്കുകയും പരിശീലനം പൂർത്തീകരിക്കുകയും ചെയ്യുന്നവർക്ക് നോളെജ് മിഷനിലൂടെ വിജ്ഞാന തൊഴിലുകളിലേക്ക് അവസരം നൽകും.

ആരോഗ്യ പരിരക്ഷ, ഡിജിറ്റൽ മാർക്കറ്റിംഗ്, മൊബൈൽ ആൻഡ് വെബ് ഡെവലപ്‌മെൻറ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ് ആൻഡ് ടെസ്റ്റിംഗ്, ഇലക്റ്റ്രോണിക്‌സ്, സൈബർ സെക്യൂരിറ്റി, ടെക്‌നിക്കൽ റൈറ്റിംഗ് ആൻഡ് കരിയർ ഡെവലപ്‌മെന്‍റ് , ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഐറ്റി ആൻഡ് ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റ സയൻസ് ആൻഡ് മെഷീൻ ലേണിംഗ് എന്നീ പരിശീലന മേഖലകളിലാണ് കോഴ്‌സുകളുള്ളത്.

കോഴ്‌സുകളിൽ അപേക്ഷിക്കാൻ താൽപര്യമുള്ളവർ DWMS ലിങ്കിലൂടെ (https://forms.gle/HW6Wji3q7vcgBcHA6) രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 20. പട്ടികജാതി, പട്ടികവർഗ, ട്രാൻസ്‌ജെൻഡർ, തീരദേശവാസികൾ, അംഗപരിമിതർ, സിംഗിൾ പാരന്‍റ് വുമൺ എന്നീ വിഭാഗങ്ങൾക്ക് തെരഞ്ഞെടുത്ത സ്‌കിൽ കോഴ്‌സുകളിൽ സ്‌കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഉറ്റ സുഹൃത്ത് മോദിയുമായി സംസാരിക്കുമെന്ന് ട്രംപ്; കാത്തിരിക്കുന്നുവെന്ന് മോദി

81,000 വും പിന്നിട്ട് കുതിപ്പ് തുടർന്ന് സ്വർണം; നിരക്കറിയാം

നേപ്പാളിൽ 'ജെൻ സി' പ്രതിഷേധങ്ങൾ തുടരുന്നു; യുപിയിൽ അതീവ ജാഗ്രത

കാന്താര 2 ന് കേരളത്തിൽ വിലക്ക്

രാഹുലിനെതിരേ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ; പരാതിക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്