Education

മലബാർ ക്യാൻസർ സെന്ററും അസാപ് കേരളയും ചേർന്ന് നടത്തുന്ന ക്യാൻസർ പരിചരണ നൈപുണ്യ പരിശീലന കോഴ്സുകൾ തുടങ്ങുന്നു

മെഡിക്കൽ സെക്രട്ടറി കോഴ്‌സിന് 6 മാസത്തെ സ്റ്റൈപ്പന്റോട് കൂടിയുള്ള ഇന്റേൺഷിപ് അവസരവും അസാപ് കേരള ഉറപ്പാക്കുന്നു

Renjith Krishna

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും മലബാർ ക്യാൻസർ സെന്ററും സംയുക്തമായി ക്യാൻസർ പരിചരണ രംഗത്ത് ഏറെ ഡിമാൻഡുള്ള നൈപുണ്യ പരിശീലന കോഴ്സുകൾ തുടങ്ങുന്നു. നഴ്സിംഗ് മേഖലയിലെ സ്പെഷ്യലൈസേഷൻ സാധ്യമാക്കുന്ന കീമോതെറാപ്പി നഴ്‌സിംഗ്, മോളിക്കുലർ ടെക്‌നിക്‌സ് ഫോർ ക്ലിനിക്കൽ അപ്ലിക്കേഷൻ, മെഡിക്കൽ സെക്രട്ടറി എന്നീ മൂന്ന് പ്രധാന കോഴ്‌സുകളാണ് മലബാർ ക്യാൻസർ സെന്ററിൽ ആരംഭിക്കുന്നതെന്ന് അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. ആരോഗ്യമേഖലയിൽ ലോകത്തെമ്പാടും അവസരങ്ങൾ ഉള്ളതാണ് ഈ മൂന്ന് കോഴ്‌സുകളെന്നും അവർ പറഞ്ഞു. കോഴ്‌സുകൾ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ക്യാൻസർ രോഗികൾ വർധിക്കുന്നതിനനുസരിച്ച് ചികിത്സാ രംഗത്ത് വിദഗ്‌ധരായ മെഡിക്കൽ പ്രൊഫഷനുകളുടെ അഭാവവും ഉണ്ട്. ഈ മേഖലയിൽ നിലവിൽ നഴ്സിംഗ് പഠിച്ചവരാണ് അനുബന്ധ പരിചരണങ്ങളെല്ലാം ചെയ്തു വരുന്നത്. എന്നാൽ പ്രത്യേകം നൈപുണ്യമുള്ളവരെ ഈ രംഗത്ത് ഏറെ ആവശ്യമാണ്. ഈ വിടവ് നികത്താനാണ് ക്യാൻസർ ചികിത്സാ രംഗത്തെ സ്പെഷ്യലൈസ്ഡ് നൈപുണ്യ വികസന കോഴ്സുകൾ അവതരിപ്പിച്ചത്.

മോളികുലാര്‍ ടെക്‌നിക്‌സ് കോഴ്‌സില്‍ ബയോടെക്‌നോളജി ആന്റ് അലൈഡ് സയന്‍സില്‍ ബിടെക്/ എംടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തിയറിയും പ്രാക്ടിക്കൽ പരിശീലനവും മലബാർ ക്യാൻസർ സെന്ററിൽ വെച്ച് നടക്കും. മെഡിക്കൽ സെക്രട്ടറി കോഴ്‌സിന് 6 മാസത്തെ സ്റ്റൈപ്പന്റോട് കൂടിയുള്ള ഇന്റേൺഷിപ് അവസരവും അസാപ് കേരള ഉറപ്പാക്കുന്നു. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അസാപ് കേരളയും എം.സി.സിയും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9495999713, വെബ്സൈറ്റ്: https://asapkerala.gov.in/

"തരം താഴ്ന്ന നിലപാട്, മുഖ‍്യമന്ത്രിയെ തകർക്കാമെന്ന് കരുതേണ്ട; പിഎംഎ സലാമിനെതിരേ സിപിഎം

"കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷം"; നിലനിർത്തി പോയാൽ മതിയെന്ന് കെ. സുധാകരൻ

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

"അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പിആർ വർക്ക്; സർക്കാർ പറയുന്ന കണക്കുകൾക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

"ഇതാണ് യഥാർഥ കേരളാ സ്റ്റോറി"; തട്ടിപ്പല്ല യാഥാർഥ്യമെന്ന് മുഖ്യമന്ത്രി