തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല 
Education

സംസ്കൃത സർവകലാശാലാ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ശ്രീശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ്, ശ്രീശങ്കരാചാര്യ മെറിറ്റ് സ്കോളർഷിപ്പ്, ഭിന്നശേഷി വിദ്യാർഥികൾക്ക് ആകസസ് സ്കോളർഷിപ്പ് എന്നിവ ലഭിക്കും. സംസ്കൃതം വിദ്യാർഥികൾക്ക് ആദ്യ രണ്ട് വർഷങ്ങളിൽ പ്രതിമാസം 500/- രൂപ വീതവും മൂന്നും നാലും വർഷങ്ങളിൽ 1000 രൂപ വീതമായി ആകെ 30,000 രൂപ സ്കോളർഷിപ്പായി ലഭിക്കുമെന്ന് സർവകലാശാല അറിയിച്ചു.

വരുന്ന അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകളും സർവകലാശാല ആരംഭിക്കും. സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക്, മോഹിനിയാട്ടം, ഭരതനാട്യം, മ്യൂസിക്, ഫൈൻ ആർട്സ്, തിയറ്റർ, കായികപഠനം, അറബിക്, ഉറുദു, മാനുസ്ക്രിപ്റ്റോളജി, ആയുർവേദം, വേദിക് സ്റ്റഡീസ്, ട്രാൻസ്‍ലേഷൻ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ജോഗ്രഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിലാണ് നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുക.

മൂന്ന് വർഷം കൊണ്ട് നേടിയെടുക്കാവുന്ന ബിരുദം, നാല് വർഷം കൊണ്ട് നേടിയെടുക്കാവുന്ന ഓണേഴ്സ് ബിരുദം, ഗവേഷണത്തിന് മുൻതൂക്കം നൽകിയുളള ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെയാണ് നാല് വർഷ ബിരുദ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്. വിദ്യാർഥികളുടെ താത്പര്യത്തിനനുസരിച്ച് വിവിധ വിഷയങ്ങൾ ഒരേ സമയം പഠിക്കുവാനുളള അവസരം നാല് വർഷ ബിരുദ പ്രോഗ്രാമിലൂടെ ലഭിക്കും. കാലടി മുഖ്യ ക്യാമ്പസിന് പുറമെ സർവകലാശാലയുടെ ആറ് പ്രാദേശിക ക്യാംപസുകളിലും പഠന സൗകര്യമുണ്ടായിരിക്കും.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും