നീതി കിട്ടാത്ത കഥാപാത്രങ്ങൾ 'സന്ദേശത്തി'ലെ ലതയ്ക്ക് ചോദിക്കാനും പറയാനും ആരുമില്ലേ | Video

 
Entertainment

'സന്ദേശത്തി'ലെ ലതയ്ക്ക് ചോദിക്കാനും പറയാനും ആരുമില്ലേ | Video

മലയാളം സിനിമയിലെ നീതി കിട്ടാത്ത കഥാപാത്രങ്ങൾ-25 ഡേയ്സ് 25 കാരക്റ്റേഴ്സ്- കാരക്റ്റർ നമ്പർ 7- ലത (സന്ദേശം)

Get updates on WhatsApp

അച്യുതന്‍റെ കഥ പറയാം.. മദ്രാസിൽ ഒരു ചായക്കടയിൽ ജോലിക്കു നിന്ന് തുടങ്ങി അത്യാവശ്യം നല്ല കാശുള്ള ബിസിനസ്കാരനായാണ് അയാൾ തിരിച്ചു വന്നത്. നാല് ഹോട്ടലും ഒരു ലോഡ്ജും ഒരു ബ്രാൻഡിക്കടയും. ചില്ലറക്കാര്യമാണോ.. യെസ് ഹി ഇസ് ഹാർഡ് വർക്കിങ് ആൻഡ് എ സക്സെസ് ഫുൾ ഓൻട്രിപ്രിനർ. അതു പോട്ടെ.. അതയാളിലെ ബിസിനസ് കഴിവ്. ആ കാശു കൊണ്ട് അയാൾ നഷ്ടപ്പെട്ടു പോയ തറവാടു വീട് തിരിച്ചു വാങ്ങി.. വേറേതെങ്കിലു സിനിമ ആയിരുന്നെങ്കിൽ പുള്ളി ഹീറോ ആകണ്ട മുതലാ.. അതൊക്കെ പോട്ടെ. ഭാനുമതിയുടെ ന‌ൃത്തമൊക്കെ എങ്ങനെ പോകുന്നുവെന്നും അച്യുതൻ ചോദിക്കുന്നുണ്ട്. അയാൾക്കതിനോടൊന്നും യാതൊരു പുച്ഛവുമില്ല. ആ വാങ്ങിയ വീട്ടിലേക്ക് അപ്പുമാമനും മക്കളും വന്നും താമസിക്കണമെന്ന് അയാൾ എത്ര മാന്യമായാണ് പറയുന്നത്.. അതയാളുടെ ഔദാര്യമാണെന്ന് വാക്കിലോ പ്ര‌വൃത്തിയിലോ തോന്നാത്ത അത്രയും മാന്യൻ. എന്നിട്ടും കലാ ഹൃദയമുള്ള നമ്മുടെ നായികയുടെ മുഖം തെളിഞ്ഞില്ല. പക്ഷേ ആ വീട്ടിൽ പോയി താമസിക്കുന്നുണ്ട്..അപ്പോഴും അച്ഛൻ അയാളുടെ കൃഷിയുടെ കണക്കു നോക്കുന്നതിൽ മക്കൾക്ക് വലിയ താത്പര്യമില്ല. എന്തോ അവർക്ക് മണ്ണിൽ പണിയെടുത്ത് ജീവിക്കുന്നവരെ ഇഷ്ടമല്ലെന്ന് തോന്നുന്നു. അവസാനം കല്യാണം ആലോചിച്ചപ്പോൾ ഭാനുമതി റിജക്റ്റ് ചെയ്തു. അവർക്കിഷ്ടം അവരുടെ സ്വപ്നങ്ങൾ നശിപ്പിച്ച, സ്ലട്ട് ഷെയിം ചെയ്ത, പെണ്ണ് പിടിച്ചും കള്ളു കുടിച്ചും നടക്കുന്ന ഫ്യൂഡൽ തെമ്മാടിയെയാണല്ലോ..കലിപ്പൻ ലവർ. അതു പോട്ടെ അതൊക്കെ വ്യക്തിപരമായ താത്പര്യം. അപ്പോഴും ഭാനുവിന് ഇഷ്ടമില്ലെങ്കിൽ നിർബന്ധിക്കേണ്ടെന്ന് അച്യുതൻ ക്ലിയർ ആയി പറയുന്നുണ്ട്. എന്നിട്ടും അയാൾക്ക് ആ സിനിമയിൽ ഒരു വിലയുമില്ല. അവസാനം ഭാനുവിന്‍റെ അനുജത്തി ശാരദയെ കല്യാണം കഴിച്ചു. നിനക്കിഷ്ടമില്ലാതെ ഈ കല്യാണം നടത്തിയോ എന്നാണ് ഭാനുമതി ശാരദയോട് ചോദിക്കുന്നത്. അതെന്ത് ചോദ്യമാ.. ശാരദയ്ക്ക് അയാളെ ഇഷ്ടപ്പെടാതിരിക്കാൻ അയാൾക്ക് എന്തു കുറവാണുള്ളത്. അയാളൊരു യോഗ്യനാണ്. നീലകണ്ഠനേക്കാൾ യോഗ്യൻ.. എന്നിട്ടും വരുന്ന ആദ്യ സീൻ മുതൽ കിട്ടിയത് പുച്ഛവും ഒരു മാതിരി മുതലെടുക്കാൻ വന്നുവെന്ന മട്ടിലുള്ള വില്ലൻ ഛായയും.. അതാ പറഞ്ഞത് അച്യുതന് ദേവാസുരത്തിൽ നീതി കിട്ടിയിട്ടേയില്ലെന്ന്.

''പേടിച്ചുപോയെന്ന് ആരും കരുതേണ്ട, ഒരു തെറ്റും ചെയ്തിട്ടില്ല''; ഇഡി നടപടിയിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ഏഷ‍്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് കായിക മന്ത്രി

''യഥാർഥ പ്രതി പിണറായി വിജയൻ''; മാസപ്പടി കേസ് സിബിഐ അന്വേഷിക്കണമെന്ന് മാത‍്യു കുഴൽനാടൻ

ഗുരുതരമായ അഴിമതി ആരോപണം, പിണറായി വിജയന്‍റെ എല്ലാ വാദങ്ങളും പൊളിഞ്ഞു; ഇഡി നടപടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി