അനുഷ്ക ശർമ

 
Entertainment

"ഹോമിയോപതിക്ക് എന്‍റെ ജീവിതത്തിൽ സുപ്രധാന പങ്ക്"; ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി അനുഷ്ക ശർമ, രൂക്ഷ വിമർശനം

ഹോമിയോപതി ഡോക്‌ടറായ ഡോ.രാജൻ ശങ്കരന്‍റെ വിഡിയോ താരം ഇൻസ്റ്റാ സ്റ്റോറിയാക്കുകയായിരുന്നു

Manju Soman

ഹോമിയോപതിയെ പിന്തുണച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച അനുഷ്ക ശർമയ്ക്ക് രൂക്ഷ വിമർശനം. പ്രമുഖ ഹോമിയോപതി ഡോക്‌ടറായ ഡോ.രാജൻ ശങ്കരന്‍റെ വിഡിയോ താരം ഇൻസ്റ്റാ സ്റ്റോറിയാക്കുകയായിരുന്നു. തന്‍റെ ജീവിതത്തിൽ ഹോമിയോപതിക്ക് സുപ്രധാന പങ്കുണ്ടെന്നും അനുഷ്ക കുറിച്ചു. ഇതോടെയാണ് നടിക്കെതിരേ വിമർശനം രൂക്ഷമായത്.

ഹോമിയോപതി ചികിത്സിക്കുന്നത് രോഗാവസ്ഥയെ അല്ല, മറിച്ച് രോഗികളെയാണ് എന്ന് രാജൻ ശങ്കരൻ പറയുന്ന വിഡിയോ ആണ് അനുഷ്ക പോസ്റ്റ് ചെയ്തത്. 'എന്റെ ജീവിതത്തിൽ ഹോമിയോപ്പതിക്ക് സുപ്രധാന പങ്കുണ്ട്. ആ യാത്രയിലെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ഡോ. രാജൻ ശങ്കരൻ. ആരോഗ്യകരമായ ജീവിതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയെ ഞാൻ വളരെയധികം വിലമതിക്കുന്നു'- എന്നാണ് അനുഷ്ക കുറിച്ചത്.

അനുഷ്കയുടെ നിലപാട് പുറത്തുവന്നതിനു പിന്നാലെ നടിയെ വിമർശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്. ആറ് കോടി ഫോളോവേഴ്സുള്ള അനുഷ്ക ശർമ തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ ഹോമിയോപതി പ്രചരിപ്പിക്കുകയാണെന്നാണ് വിമർശനം. ശാസ്ത്രീയമായി ഒരു അടിത്തറയും ഹോമിയോപതിക്ക് ഇല്ലെന്നും നിരവധി പേരാണ് ശരിയായ മെഡിസിൻ ഉപയോഗിക്കാതെ വിശ്വാസത്തിന്‍റെ പേരിൽ ഹോമിയോപതി കഴിച്ച് ജീവൻ വെടിഞ്ഞത് എന്നും പറയുന്നവരുണ്ട്. എന്നാൽ വ്യക്തിപരമായ ഒരു കാര്യം പങ്കുവയ്ക്കുക മാത്രമാണ് അനുഷ്ക ചെയ്തതെന്നും ആരോടും ഈ ഡോക്‌ടറെ കാണാൻ നിർദേശിച്ചിട്ടില്ലെന്നും നടിയെ പിന്തുണയ്ക്കുന്നവർ കുറിക്കുന്നു.

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്