Entertainment

ആടുജീവിതം, ദ ഗോട്ട് ലൈഫ്; ട്രെയിലർ ചോർന്നു എന്ന വാർത്തക്കു പിന്നാലെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തുവിട്ട് പൃഥ്വിരാജ്

ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികൾക്കുമൊടുവിൽ ചിത്രം അവസാന മിനുക്കു പണികളിലാണ്

MV Desk

കൊച്ചി: സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടു ജീവിതം. ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികൾക്കുമൊടുവിൽ ചിത്രം അവസാന മിനുക്കു പണികളിലാണ്.

അതിനിടെയിലാണ് ഇപ്പോൾ ആടുജീവിതത്തിന്‍റെ ഓഫീഷ്യൽ ട്രെയിലർ ചോർന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ട്രെയിലറിന് ഇപ്പോള്‍ ആയിരങ്ങളാണ് കാഴ്ചക്കാര്‍. എന്നാൽ ഇതിന് പിന്നാലെ ഓഫീഷ്യല്‍ ട്രെയിലര്‍ തന്‍റെ പ്രൊഡക്ഷന്‍ കമ്പനി അക്കൌണ്ടിലൂടെ പൃഥ്വിരാജ് പുറത്തുവിട്ട്.

ഇത് ഓൺലൈനിൽ "ചോർന്നത്" മനഃപൂർവമല്ലായിരുന്നു. ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയിലർ ഓൺലൈനില്‍ എത്തിയിരുന്നു. അതിനാല്‍ ആടുജീവിതം, ദ ഗോട്ട് ലൈഫ് ( ചിത്രം പൂര്‍ത്തിയായിട്ടില്ല ജോലികള്‍ പുരോഗമിക്കുകയാണ്) ട്രെയിലർ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്‌റ്റുവലുകള്‍ക്ക് മാത്രമായുള്ളതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു - എന്ന വാക്കുകളോടെയാണ് പൃഥ്വിരാജ് ട്രെയിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംസ്ഥാന ബജറ്റ്: സുപ്രധാന പ്രഖ്യാപനങ്ങൾ കാത്ത് കേരളം

കെ-റെയിലിനു ബദൽ RRTS: പുതിയ പദ്ധതിയുമായി സർക്കാർ

നാലാം ടി20: സഞ്ജുവിന് വീണ്ടും നിരാശ, ഇന്ത്യക്ക് തോൽവി

സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം