കാമുകിക്കും മുൻ ഭാര‍്യമാർക്കൊപ്പം ആമിർ ഖാൻ

 
Entertainment

മുൻ ഭാര‍്യമാരും കാമുകിയും ഒരേ കാറിൽ; ആമിർ ഖാന്‍റെ യാത്ര വൈറലാകുന്നു

ലഗാൻ എന്ന ചിത്രത്തിന്‍റെ 25ാം വാർഷിക ആഘോഷങ്ങൾക്കു ശേഷം കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു താരം

Aswin AM

മുൻ ഭാര‍്യമാരെയും കാമുകിയെയും ഒപ്പം കൂട്ടി യാത്ര ചെയ്യുന്ന ബോളിവുഡ് താരം ആമിർ ഖാന്‍റെ വിഡിയോ വൈറലാകുന്നു. മുൻ ഭാര‍്യമാരായ റീന ദത്തയും കിരൺ റാവുവും വാഹനത്തിന്‍റെ പിൻസീറ്റിൽ കയറിയപ്പോൾ ആമിർ ഡ്രൈവർക്കൊപ്പം മുൻവശത്തെ സീറ്റിലും കയറി. ഇവർക്കൊപ്പം കാമുകിയായ ഗൗരി സ്പ്രാറ്റുമുണ്ടായിരുന്നു. ലഗാൻ എന്ന ചിത്രത്തിന്‍റെ 25ാം വാർഷിക ആഘോഷങ്ങൾക്കു ശേഷം കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു താരം.

1986ൽ റീന ദത്തയുമായി ആയിരുന്നു ആമിറിന്‍റെ ആദ്യ വിവാഹം. ഇരുവർക്കും ജുനൈദ്, ഇറ എന്നീ രണ്ടു മക്കളുമുണ്ട്. വേർപിരിഞ്ഞതിനു ശേഷം 2001 മുതൽ കിരൺ റാവുവുമായി പരിചയത്തിലായി. 2005ൽ ഇരുവരും വിവാഹിതരായി. ആസാദ് എന്നൊരു മകനുണ്ട്. 2021ൽ ഇരുവരും പിരിഞ്ഞു. അടുത്ത മാസം ജൂലൈ അഞ്ചിനാണ് ആമിർ ഖാനും ഗൗരിയും തമ്മിലുള്ള വിവാഹമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

ഗ്രീൻലാൻഡിന്‍റെ സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ്; അടുത്തയാഴ്ച കരാർ ഒപ്പുവയ്ക്കുമെന്ന് ഡെൻമാർക്ക്

എച്ച്-1ബി വിസ: ഒരു ലക്ഷം ഡോളർ ഫീസ് ഒരു വർഷത്തേക്ക് കൂടി; പരിശോധന കർശനമാക്കാൻ യുഎസ്

പാലക്കാട് റെയ്ൽവേ സ്റ്റേഷനിൽ 51 കിലോ കഞ്ചാവ് പിടികൂടി

വീടിന് തീപിടിച്ച് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം