ആക്ഷനും സാഹസികതയും സമാസമം; 'നാഗബന്ധം' റിലീസ് ജൂലൈ 3ന്

 
Entertainment

ആക്ഷനും സാഹസികതയും സമാസമം; 'നാഗബന്ധം' റിലീസ് ജൂലൈ 3ന്

അണ്ടർവാട്ടർ ആക്ഷൻ സീക്വൻസുകളും കടലിലെ യുദ്ധമുറകളും സിനിമയുടെ പ്രധാന ആകർഷണമായിരിക്കും.

Entertainment Desk

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മിത്തളോജിക്കൽ ആക്ഷൻ-അഡ്വഞ്ചർ ചിത്രം 'നാഗബന്ധം' ജൂലൈ 3ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. വിരാട് കർണയെ നായകനാക്കി അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പുരാണവും സാഹസികതയും അത്യാധുനിക ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.

പുരാതന ക്ഷേത്ര രഹസ്യങ്ങൾ, നിഗൂഢ ലോകങ്ങൾ, കടലിലെ ഗോത്രവർഗ്ഗ പോരാട്ടങ്ങൾ എന്നിവയാൽ സമ്പന്നമാണ് ചിത്രം. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ എഫക്റ്റുകളാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. അണ്ടർവാട്ടർ ആക്ഷൻ സീക്വൻസുകളും കടലിലെ യുദ്ധമുറകളും സിനിമയുടെ പ്രധാന ആകർഷണമായിരിക്കും.

നഭ നടേഷ്, ഐശ്വര്യ മേനോൻ, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ, ഋഷഭ് സാഹ്നി എന്നിവരോടൊപ്പം മറ്റ് പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു. പ്രമുഖ നിർമ്മാണ കമ്പനിയായ സീ സ്റ്റുഡിയോസ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയും ഒടിടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മായും സ്വന്തമാക്കി കഴിഞ്ഞു. അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്‍റെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം, വമ്പിച്ച നിർമ്മാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർത്ഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്.

സപ്ലൈകോയുടെ 850 രൂപ കിറ്റ് 26 വരെ

ട്വിഷ ശർമയുടെ മരണം; ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

വിഷു ബമ്പർ ലോട്ടറി വിറ്റു തീർന്നു!

"ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കൾക്കും സംവരണം നൽകണോ"; ചോദ്യം ചെയ്ത് സുപ്രീം കോടതി

ദേവഗൗഡയും ഖാർഗെയും പടിയിറങ്ങുന്നു; ജൂൺ 18ന് 24 സീറ്റുകളിൽ രാജ്യസഭാ തെരഞ്ഞെടുപ്പ്