Aju Alex (Chekuthan) | Bala 
Entertainment

'ചെകുത്താന്' എതിരെ മാനനഷ്ടക്കേസുമായി നടന്‍ ബാല

പ്രസ്താവന പിന്‍വലിച്ച് 3 ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിക്കണം.

Ardra Gopakumar

കൊച്ചി: ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നൽകി നടന്‍ ബാല. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഈ പ്രസ്താവന പിന്‍വലിച്ച് 3 ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിക്കണം. അല്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നത്.

വീടുകയറി ആക്രമിച്ചെന്ന യൂട്യൂബർ അജു അലക്സിനെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടന്‍ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഫ്ലാറ്റിനുള്ള അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്‍റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ ആണ് പരാതിക്കാന്‍. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവർത്തിക്ക് കാരണമായതെന്നാണ് എഫ്ഐആർ.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി