നീതു ചന്ദ്ര, യോ യോ ഹണി സിങ്

 
Entertainment

യോ യോ ഹണിസിങ്ങിന്‍റെ പാട്ടുകൾ‌ 'വൾഗർ'; കോടതിയെ സമീപിച്ച് നടി നീതു ചന്ദ്ര|Video

അമിതമായി ലൈംഗികത കുത്തി നിറച്ചാണ് പാട്ടെഴുതിയിരിക്കുന്നതെന്നാണ് ആരോപണം

പറ്റ്ന: ഗായകൻ യോ യോ ഹണി സിങ്ങിന്‍റെ പാട്ടുകൾ വൾഗറാണെന്ന് ആരോപിച്ച് നടി നീതു ചന്ദ്ര പറ്റ്ന ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി ഫയൽ ചെയ്തു. പുതുതായി പുറത്തിറങ്ങിയ മാനിയാക് എന്ന ആൽബത്തെ മുൻനിർത്തിയാണ് പരാതി. പാട്ടുകൾക്ക് വരികൾ എഴുതിയ ലിയോ ഗ്രെവാൾ, ഭോജ്പുരി ഗായകരായ രാഗിണി വിശ്വകർമ, അർജുൻ അജനബി എന്നിവരെയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. യോ യോ ഹണിസിങ്ങിന്‍റ പാട്ടിലെ വരികൾ മാറ്റണമെന്നാണ് നടി ആവശ്യപ്പെട്ടെരിക്കുന്നത്.

അമിതമായി ലൈംഗികത കുത്തി നിറച്ചാണ് പാട്ടെഴുതിയിരിക്കുന്നതെന്നും സ്ത്രീകളെ വെറും ലൈംഗികോപകരണങ്ങളായി കാണുന്ന വിധമുള്ള ആശയമാണ് കൈമാറുന്നതെന്നും നടി ആരോപിക്കുന്നു.

അതു മാത്രമല്ല സഭ്യമല്ലാത്ത വാക്കുകളെയും വാചകങ്ങളെയും സാമാന്യവത്കരിക്കുന്നതിനായി ഭോജ്പുരി ഭാഷയെ ഉപയോഗിക്കുന്നുവെന്നും അതിലൂടെ സ്ത്രീശാക്തീകരണത്തെ പിന്നിലേക്ക് വലിക്കുകയാണെന്നും താരം ആരോപിച്ചിട്ടുണ്ട്. പറ്റ്ന സ്വദേശിയായ നീതു ചന്ദ്ര ഭോജ്പുരി, ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചി്ടടുണഅട്.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്