നിയന്ത്രണ രേഖ മറികടന്ന് പാക് ഡ്രോൺ; വെടിയുതിർത്ത് കരസേന

മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത്
indian army fires at pakistani drone in poonch

നിയന്ത്രണ രേഖ മറികടന്ന് പാക് ഡ്രോൺ; വെടിയുതിർത്ത് കരസേന

file image

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിൽ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച പാക്കിസ്ഥാൻ ഡ്രോണുകൾ കരസേന വെടിയുതിർത്തു. ഡിഗ്‌വാർ മേഖലയിൽ അൽപ്പനേരം വട്ടമിട്ടു പറന്ന ഡ്രോൺ പിന്നീട് പാക് അധീന കശ്മീരിലേക്ക് തന്നെ മടങ്ങിപ്പോയതാണ് വിവരം.

മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത്. ഡ്രോൺ വഴി ആയുധങ്ങളോ ലഹരി മരുന്നുകളോ താഴെയ്ക്ക് ഇട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനായി സൈന്യം പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com