അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

 
Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

തന്‍റെ യൂട്യൂബ് ചാനലിലൂടെ ഷക്കീല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Namitha Mohanan

അമിതമായ ഫോൺ ഉപയോഗത്തിന്‍റെ ഫലമായി കഴുത്തിന് ശസ്ത്രക്രിയ നടത്തി നടി ഷക്കീല. തന്‍റെ യൂട്യൂബ് ചാനലിലൂടെ ഷക്കീല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെൽഫ് ട്രോൾ രൂപത്തിലാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

മണിക്കൂറുകളോളം മൊബൈൽ ഫോൺ ഉപയോഗിച്ചത് മൂലം സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ വന്നുവെന്നും കഴുത്തിന് ശസ്ത്രിയ നടത്തേണ്ടി വന്നുവെന്നും ഷക്കീല വീഡിയോയിൽ പറയുന്നു. കഴുത്തിന് കോളർ ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോൺ നമുക്ക് ഉപകാരമുള്ള വസ്തുവാണ്, എന്നാൽ ആവശ്യത്തിലധികം ഉപയോഗിക്കരുതെന്ന് ഷക്കീല പറയുന്നു.

"കിടക്കയിൽ ചരിഞ്ഞു കിടന്ന് ദിവസം 4 മണിക്കൂർ വരെ ഫോൺ ഉപയോഗിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നത്. പിന്നീട് വന്ന് വീണ്ടും തുടരും. പിന്നെ യൂട്യൂബിലും ഇൻസ്റ്റയിലും റീൽ കാണും. ഇതെല്ലാം കഴുത്തിന്‍റെ ഞരമ്പുകളെ ബാധിച്ചു. ഒടുവിലത് ശസ്ത്രക്രിയയിൽ കലാശിച്ചു.

കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് പൂർണമായും ഒഴിവാക്കണം. നിങ്ങളും പരമാവധി ഒഴിവാക്കുക. നമുക്ക് ഉപകാരമുള്ള വീഡിയോകൾ മാത്രം കാണുക. അല്ലെങ്കിൽ 3 ലക്ഷം രൂപ പോവും, വേദനയും ഉണ്ടാവും" ഷക്കീല പറയുന്നു.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം