മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

മംഗളൂരു സെന്‍ട്രല്‍-രാമേശ്വരം- മംഗളൂരു സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ് ട്രെയ്നുകളില്‍ രണ്ട് എസി ത്രീ-ടയര്‍ കോച്ചുകള്‍ അധികമായി ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി
ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ വരുന്നു

ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ വരുന്നു

Representative image

Updated on: 

തിരുവനന്തപുരം: മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്‌സ്പ്രസ് ട്രെയ്നുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താന്‍ ദക്ഷിണ റെയ്‌ൽവേ തീരുമാനിച്ചു. മംഗളൂരു സെന്‍ട്രല്‍-രാമേശ്വരം- മംഗളൂരു സെന്‍ട്രല്‍ പ്രതിവാര എക്‌സ്പ്രസ് ട്രെയ്നുകളില്‍ രണ്ട് എസി ത്രീ-ടയര്‍ കോച്ചുകള്‍ അധികമായി ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.

16630/16629 തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസില്‍ സ്ഥിരമായി ഒരു സ്ലീപ്പര്‍ കോച്ച് കൂടി അധികമായി അനുവദിക്കുമെന്നും റെയ്‌ല്‍വേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ചൊവ്വാഴ്ച മുതൽ ഈ മാറ്റം പ്രാബല്യത്തില്‍ വന്നു.

പുതിയ കോച്ച് ഘടന: ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്, ഒരു എസി ടു-ടയര്‍ കോച്ച്, അഞ്ച് എസി ത്രീ-ടയര്‍ കോച്ച്, പത്ത് സ്ലീപ്പര്‍ ക്ലാസ് കോച്ച്, അഞ്ച് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ച്, രണ്ട‌ു സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാന്‍ കോച്ച് (ഭിന്നശേഷി സൗഹൃദം) എന്നിങ്ങനെയാണ്.

16159/16160 ചെന്നൈ എഗ്മോര്‍ - മംഗളൂരു സെന്‍ട്രല്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ സ്ഥിരമായി ഒരു സ്ലീപ്പര്‍ കോച്ച് കൂടി ഉള്‍പ്പെടുത്തുമെന്ന് സോണല്‍ റെയ്ൽവേ അറിയിച്ചു. പരിഷ്‌കരിച്ച കോച്ച് ഘടന: ഒരു എസി ടു-ടയര്‍ കോച്ച്, രണ്ട് എസി ത്രീ-ടയര്‍ കോച്ച്, 12 സ്ലീപ്പര്‍ ക്ലാസ് കോച്ച്, രണ്ടു ചെയര്‍ കാര്‍ കോച്ച്, നാല് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ച്, രണ്ട് സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാന്‍ കോച്ച് (ഭിന്നശേഷി സൗഹൃദം). ചെന്നൈ എഗ്മോറില്‍ നിന്നുള്ള ട്രെയ്നില്‍ ചൊവ്വാഴ്ച മുതലും മംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള ട്രെയ്നില്‍ ഒക്റ്റോബര്‍ ഒന്നു മുതലും മാറ്റം നിലവില്‍വരും.

കൂടാതെ, 16603/16604 തിരുവനന്തപുരം സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസിലും സ്ഥിരമായി ഒരു സ്ലീപ്പര്‍ കോച്ച് കൂടി കൂട്ടിച്ചേര്‍ക്കും. മാവേലി എക്‌സ്പ്രസിലെ പരിഷ്‌കരിച്ച കോച്ച് ഘടന: - ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്, ഒരു എസി ടു-ടയര്‍ കോച്ച്, അഞ്ച് എസി ത്രീ-ടയര്‍ കോച്ച്, പത്ത് സ്ലീപ്പര്‍ ക്ലാസ് കോച്ച്, അഞ്ച് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ച്, രണ്ടു സെക്കന്‍ഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാന്‍ കോച്ചുകള്‍ (ഭിന്നശേഷി സൗഹൃദം). മംഗളൂരു സെന്‍ട്രലില്‍ നിന്ന് ബുധനാഴ്ച മുതലും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് വ്യാഴാഴ്ച മുതലും ഈ മാറ്റം പ്രാബല്യത്തില്‍വരും.

logo
Metro Vaartha
www.metrovaartha.com