"ജീവിതത്തിൽ ഒറ്റക്കാണെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തവൻ, ഇവനാണ് എന്‍റെ ലോകം"; ഹൃദയസ്പർശിയായ കുറിപ്പുമായി വരദ

 
Entertainment

"ജീവിതത്തിൽ ഒറ്റക്കാണെന്ന് ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തവൻ, ഇവനാണ് എന്‍റെ ലോകം"; ഹൃദയസ്പർശിയായ കുറിപ്പുമായി വരദ

ഇൻസ്റ്റഗ്രാമിലൂടെയാണ് വരദയുടെ പ്രതികരണം

Namitha Mohanan

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വരദ. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ വരദയുടെയും നടനായ ജിഷിന്‍റേയും വിവാഹവും വിവാഹ മോചനവുമെല്ലാം മലയാളികൾക്ക് സുപരിചിതമാണ്. ഇരുവർ‌ക്കും ഒരു മകനുണ്ട്. വരദയ്ക്കൊപ്പമാണ് മകൻ. ഇപ്പോഴിതാ മകന്‍റെ പിറന്നാളിന് ഹൃദയ സ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വരദ.

'എന്‍റെ സന്തോഷം, സമാധാനം, ധൈര്യം, സ്നേഹം... എല്ലാം ദേ ഈ നിൽക്കുന്ന ചെക്കനാണ്.. അവനു മനസിലായില്ലെങ്കിൽ പോലും ഞാൻ വിഷമിച്ചിരിക്കുന്ന കണ്ടാൽ ആശ്വസിപ്പിക്കുന്ന, ഉമ്മകൾ തന്നു വീർപ്പു മുട്ടിച്ച് എന്തിനു വിഷമിച്ചു എന്ന് പോലും എന്നെ കൺഫ്യൂഷൻ ആക്കുന്ന, എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്ന, നിർത്താതെ ചോദ്യങ്ങൾ ചോദിക്കുന്ന, വിശേഷങ്ങൾ പറയുന്ന, ഓരോ ദിവസവും ഓരോ രീതികൾ കണ്ട് പിടിച്ചു ശല്യം ചെയ്യുന്ന, ഒത്തിരി കുരുത്തക്കേടുകൾ ചെയ്യുന്ന എന്‍റെ സൽപുത്രൻ.. ജീവിതത്തിൽ ഒറ്റക്കാണെന്നു ഒരു നിമിഷം പോലും തോന്നിപ്പിക്കാത്തതും ഇവൻ തന്നെയാട്ടോ..

birthday ആയിട്ട് ഒരു 3 days trip ആവാമെന്ന് കരുതി ഇറങ്ങിയതാ, ഫാമിലി ആയിട്ട്.. മനോഹരമായ യാത്രയായിരുന്നു. പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഓരോ ദിവസവും. യാത്രയും ആഘോഷവും എല്ലാം കഴിഞ്ഞ് ഇപ്പോഴാണ് ഫോട്ടോസ് പോസ്റ്റ് ചെയ്യാൻ സമയം കിട്ടിയത്. ഒരു സാഹചര്യത്തിലും കൈവിട്ടു കളയാതെ കൂടെ നിന്നവർക്കും എന്നും സ്നേഹിക്കുന്നവർക്കും ഒത്തിരി നന്ദി...സ്നേഹം...'', എന്നായിരുന്നു വരദയുടെ കുറിപ്പ്.

ബഹുഭാര്യത്വ നിരോധനം, ലിവ് ഇൻ റിലേഷനുകളിൽ നിർബന്ധിത രജിസ്ട്രേഷൻ...; ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ

"മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല"; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്