ആലിയ ഭട്ട്
ന്യൂഡൽഹി: കാൻസ് ഫിലിം ഫെസ്റ്റിവലിലെ അരങ്ങേറ്റം ഗംഭീരമാക്കി ആലിയ ഭട്ട്. മിനിമൽ ലുക്കിൽ അതി മനോഹരിയായാണ് ആലിയ കാൻസിലെത്തിയത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ഓഫ് ഷോൾഡർ ഫിഷ് ടെയിൽ ഗൗണാണ് ആലിയ തെരഞ്ഞെടുത്തത്. ഗൗണിൽ ഉട നീളം ചെയ്ത ഫ്ളോറൽ വർക്കും ആകർഷകമായി. മുടി ബൺ ചെയ്ത് മിനിമൽ മേക്കപ്പിലാണ് താരം ചുവന്ന പരവതാനിയിലെത്തിയത്. ഹെലോ കാൻസ് എന്ന ക്യാപ്ഷനോടെ ആലിയ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതോടെ ആലിയ ഭട്ട് കാൻസ് ഫിലിം ഫെസ്റ്റിവൽ ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അതേ സമയം ആലിയ വീണ്ടും ഗർഭിണിയാണോയെന്ന സംശയവും ഇൻസ്റ്റ പേജുകളിൽ ആരാധകർ ഉന്നയിക്കുന്നുണ്ട്.
ആലിയയുടെ ചർമം തിളങ്ങുന്നുണ്ടെന്നും ചില ആംഗിളുകളിൽ നിന്നാൽ ഗർഭിണിയാണെന്ന് തോന്നുന്നുവെന്നുമാണ് ഇതിനു കാരണമായി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.