ലവ് ആൻഡ് വാർ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ആലിയ ഭട്ട്.

 
Entertainment

കാബറെ നർത്തകിയായി ആലിയ ഭട്ട്: രൺബീറിനു പിന്നാലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ഭാര്യയും

രൺബീർ കപൂറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തുവിട്ടതിന്‍റെ പിറ്റേന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആലിയ പോസ്റ്റർ പങ്കുവച്ചത്.

Entertainment Desk

ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിലെ തന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടി ആലിയ ഭട്ട് പുറത്തുവിട്ടു. ചുവന്ന സീക്വിൻഡ് ടോപ്പും സ്ലിറ്റ് സ്കർട്ടും തൂവൽകൊണ്ടുള്ള കിരീടവും ധരിച്ച് ഒരു കാബറേ നർത്തകിയെ അനുസ്മരിപ്പിക്കുന്ന രൂപത്തിലാണ് നടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

തന്‍റെ ഭർത്താവും നടനുമായ രൺബീർ കപൂറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തുവിട്ടതിന്‍റെ പിറ്റേന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആലിയ പോസ്റ്റർ പങ്കുവച്ചത്.

'വീണ്ടും ഒന്നിക്കുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ. ജനുവരി 21, 2027. തിയേറ്ററിൽ കാണാം,' എന്നാണ് ആലിയ ചിത്രത്തിനൊപ്പം കുറിച്ചത്.

ബൻസാലിയോടൊപ്പം ആലിയയും രൺബീറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 2022-ൽ പുറത്തിറങ്ങിയ ബൻസാലിയുടെ അവസാന ബിഗ്‌സ്ക്രീൻ ചിത്രമായ 'ഗംഗുഭായ് കത്തിയവാഡി'യിലെ നായികയായിരുന്നു ആയില. 20 വർഷം മുൻപ് ബൻസാലിയുടെ 'സാവരിയ' എന്ന ചിത്രത്തിലൂടെയാണ് കപൂർ അഭിനയരംഗത്തേക്ക് കടന്നത്.

2027 ജനുവരി 27-ന് പുറത്തിറങ്ങാനിരിക്കുന്ന 'ലവ് ആൻഡ് വാറി'ൽ വിക്കി കൗശലും അഭിനയിക്കുന്നു. കൗശലും ബൻസാലിയും ഒരുമിച്ച് പ്രവർത്തിക്കുന്ന ആദ്യ ചിത്രമാണിത്. ബൻസാലി പ്രൊഡക്ഷൻസ് എന്ന തന്‍റെ ബാനറിൽ ബൻസാലി തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ വൻ സംഘർഷാവസ്ഥ

തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ ജ്ഞാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾക്കെതിരേ സുപ്രീം കോടതിയിൽ ഹർജി

വനിതാ തടവുകാർക്ക് സെക്സ് ടോയ്സ് നൽകും; ഡച്ച് പരീക്ഷണം ഒരു വർഷത്തേക്ക്

ഔദ്യോഗിക യാത്രയ്ക്കിടെ ഉറങ്ങിയ ടെക്കിയെ പിരിച്ചുവിട്ടു; 9,637 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

ഇന്ത്യ എ ടീമിന് 162 റൺസ് ജയം; കുശാഗ്രയും മുലാനിയും തിളങ്ങി