ഐശ്വര്യ ലക്ഷ്മി

 
Entertainment

"മകളുടെ വിവാഹത്തിനായി കരുതിവച്ചത് ഒരു കിലോ സ്വർണം, ഐശ്വര്യ ലക്ഷ്മിയുടെ തീരുമാനം അവരുടെ മനസു തകർത്തു"

മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകർത്തെറിഞ്ഞാണ് ഐശ്വര്യ സിനിമയിലേക്ക് ചുവടുവെച്ചത്

Manju Soman

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് പൂർത്തിയാക്കിയതിനു ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ വിവാഹം കഴിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഐശ്വര്യ ലക്ഷ്മിയുടെ ജീവിതത്തേക്കുറിച്ച് ആലപ്പി അഷ്റഫ് പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധനേടുന്നത്.

മാതാപിതാക്കളുടെ മോഹങ്ങളെയും പ്രതീക്ഷകളെയും അപ്പാടെ തകർത്തെറിഞ്ഞാണ് ഐശ്വര്യ സിനിമയിലേക്ക് ചുവടുവെച്ചത് എന്നാണ് അദ്ദേഹം തന്‍റെ യൂട്യൂബിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. ഗവൺമെന്‍റ് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏക മകളാണ് ഐശ്വര്യ. പഠിക്കാൻ മിടുക്കിയായിരുന്ന തങ്ങളുടെ മകളെ ഒരു ഡോക്‌ടറായി കാണാനാണ് അവർ ആഗ്രഹിച്ചിരുന്നത്. ഒരു ഡോക്‌ടറെക്കൊണ്ട് വിവാഹം കഴിപ്പിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത് കാണാൻ അവർ ഒത്തിരി മോഹിച്ചു. ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഐശ്വര്യ മോഡലിങ്ങിലേക്ക് തിരിഞ്ഞത്. മകൾ അഭിനയ രംഗത്തേക്ക് കടന്നുവന്നത് അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഐശ്വര്യയുടെ വിവാഹ ആവശ്യത്തിനായി മാതാപിതാക്കൾ ഒരു കിലോ സ്വർണം കരുതിയിരുന്നതായി ഒരു ബന്ധു എന്നോട് പറഞ്ഞിട്ടുണ്ട് . - ആലപ്പി അഷ്റഫ് പറഞ്ഞു.

സിനിമയിൽ നിന്ന് ഐശ്വര്യ കോടികൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും ഒരു ചില്ലി കാശുപോലും മാതാപിതാക്കൾ മകളിൽ നിന്ന് കൈപറ്റിയിട്ടില്ല. ഐശ്വര്യ അമ്മയ്ക്കായി വാങ്ങിക്കൊടുത്ത സാരി പോലും അവർ നിരസിച്ചു. ഐശ്വര്യ എത്രത്തോളം സിനിമയെ സ്നേഹിക്കുന്നുണ്ടോ അത്രത്തോളം തന്നെ ആ മാതാപിതാക്കൾ സിനിമയെ വെറുക്കുന്നുണ്ട്. പലപ്രശ്നങ്ങൾ കാരണം ഐശ്വര്യ വീട്ടുകാരോട് ദേഷ്യപ്പെട്ട് പെരുമാറിയിരുന്നു. തെറാപ്പി എടുക്കാൻ തുടങ്ങിയതോടെ ഐശ്വര്യയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായി എന്നാണ് നടി അവകാശപ്പെടുന്നത് എന്നാണ് സംവിധായകൻ പറയുന്നത്.

ഐശ്വര്യ പെട്ടെന്ന് ഇമോഷനൽ ആകുന്ന വ്യക്തിയായിരുന്നു. അതിൽ നിന്നൊക്കെ മാറി ചിന്തിച്ച് തീരുമാനമെടുക്കുവാനും ഏതൊരു സാഹചര്യത്തെയും ശാന്തമായി നേരിടുവാനും ഇപ്പോൾ കഴിയുന്നുണ്ടെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ഇനി മറ്റൊരു കാര്യം എന്തായാലും ഈ തെറാപ്പി കൊണ്ട് മാതാപിതാക്കൾക്കും സന്തോഷത്തിനുള്ള മറ്റൊരു വഴി തെളിഞ്ഞിട്ടുണ്ട്. താൻ കല്യാണം കഴിക്കില്ല ഭർത്താവും കുട്ടികളും കുടുംബവും എന്ന സങ്കൽപം തന്റെ ചിന്തയിലേ ഇല്ല എന്ന് പറഞ്ഞ ഐശ്വര്യയുടെ മനസ് ഇപ്പോൾ മാറിയിരിക്കുന്നു. താൻ കല്യാണം കഴിക്കുമെന്നും തനിക്കൊരു കുട്ടി വേണമെന്നുമുള്ള ആഗ്രഹം ഇപ്പോൾ അവ തുറന്നു പറഞ്ഞിരിക്കുകയാണെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

കംഗാരുക്കളുടെ നാട്ടിൽ കടുവകളുടെ വാഴ്ച: ഒന്നാം ടെസ്റ്റിൽ ലീഡെടുത്ത് ബംഗ്ലാദേശ്

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

അവിവാഹിതയായ മകൾ ഗർഭിണിയായി; അച്ഛൻ പുഴയിൽ മുക്കിക്കൊന്നു

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ; ആൻജിയോഗ്രാഫിക്ക് വിധേയനായി