തെരുവിൽ അലയുന്ന പശുക്കളെ തട്ടിക്കൊണ്ടുപോകും, കൊന്ന് ഇറച്ചി വിൽക്കും; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ

തെരുവുകളിൽ അലഞ്ഞുതിരിയുന്ന പശുക്കളെ വാഹനത്തിൽ കയറ്റി വിജനമായ സ്ഥലങ്ങളിൽ എത്തിച്ച് അറുക്കുകയായിരുന്നു ഇവരുടെ രീതി
Representative image

പ്രതീകാത്മക ചിത്രം

Updated on: 

ന്യൂഡൽഹി: അലഞ്ഞുതിരിയുന്ന പശുക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഇറച്ചി വിറ്റ കേസിൽ വടക്കൻ ഡൽഹിയിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയായ ഔറംഗസേബ് (അസ്ഹർ-23) ആണു കോട്‌‌വാലി പൊലീസിന്‍റെ പിടിയിലായത്.

സമൂഹമാധ്യമത്തിൽ പ്രചരിച്ച പശുവിനെ അറുക്കുന്ന ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം. അന്ന് പുലർച്ചെ 3.15നും രാവിലെ ഏഴിനും ഇടയിലുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു പ്രതികളുടെ വാഹനം കണ്ടെത്തിയത്. അഞ്ചു ദിവസത്തെ അന്വേഷണത്തിൽ പ്രധാന പ്രതി ഔറംഗസേബിനെ അറസ്റ്റ് ചെയ്തു.

തെരുവുകളിൽ അലഞ്ഞുതിരിയുന്ന പശുക്കളെ വാഹനത്തിൽ കയറ്റി വിജനമായ സ്ഥലങ്ങളിൽ എത്തിച്ച് അറുക്കുകയായിരുന്നു ഇവരുടെ രീതി. തുടർന്ന് ഇറച്ചി വിൽപ്പനക്കാർക്ക് എത്തിച്ചുനൽകിയതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതക ശ്രമം, ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, മൃഗങ്ങളോടുള്ള ക്രൂരത, ആയുധ നിയമ ലംഘനം തുടങ്ങിയ കേസുകളിൽ മൈദാൻ ഗഡി, രൺഹോള പോലീസ് സ്റ്റേഷനുകളിലായി മുൻപും ഇയാൾക്കെതിരേ കേസുകളുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.

logo
Metro Vaartha
www.metrovaartha.com