Entertainment

ആരാധകരെ ശാന്തരാകാതെ ആഘോഷിക്കുവിൻ: സിനിമയിൽ അല്ലുവിന്‍റെ 20 വർഷങ്ങൾ

ഭാഷയുടെയോ സംസ്ഥാനത്തിന്‍റെയോ അതിർത്തിയില്ലാത്ത താരമാണ് അല്ലു അർജുൻ. ആരാധനയുടെ കൊടുമുടികൾ കണ്ട നടൻ. സിനിമയിൽ ഇരുപതു വർഷം പൂർത്തിയാക്കിയിരിക്കുന്നു അല്ലു. ഈ ദിനത്തിൽ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുകയാണ് അല്ലു. മറ്റാർക്കുമല്ല, തന്‍റെ ആരാധകർക്ക്. അതിരില്ലാത്ത സ്നേഹം ചൊരിഞ്ഞ സിനിമാപ്രേമികൾക്ക്, സഹപ്രവർത്തകർക്ക്.

അല്ലുവിന് ആശംസകളുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. സാമന്ത റൂത്ത് പ്രഭു, രാകുൽ പ്രീത് സിങ്, ക്രിക്കറ്റർ ഡേവിഡ് വാർണർ തുടങ്ങിയവരൊക്കെ താരത്തിന് ആശംസകൾ അർപ്പിച്ചു.

ബാലതാരം ഡാൻസർ എന്നീ വിശേഷണങ്ങളുമായാണു സിനിമയിൽ എത്തിയതെങ്കിലും, 2003-ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന സിനിമയിലൂടെയാണ് ഒരു അഭിനേതാവ് എന്ന നിലയിൽ അല്ലു രേഖപ്പെടുത്തുന്നത്. പിന്നീടിങ്ങോട്ട് ഒരു പ്രയാണമായിരുന്നു. പുഷ്പ ദ റൈസ് എത്തിയതോടെ അല്ലുവിന്‍റെ സ്വീകാര്യത വളരെയധികം വർധിച്ചു. ഇപ്പോൾ പുഷ്പയുടെ രണ്ടാം ഭാഗത്തിന്‍റെ തിരക്കുകളിലാണു താരം.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ