അനുപമ പരമേശ്വരൻ

 
Entertainment

"എന്‍റെ ഇൻസ്റ്റഗ്രാമിൽ എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും"; മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയുമായി അനുപമ പരമേശ്വരൻ

സോഷ്യൽ മീഡിയ പോസ്റ്റുകളേക്കുറിച്ചുള്ള ചോദ്യത്തിന് നടി നൽകിയ ഉത്തരമാണ് വൈറലാവുന്നത്

Manju Soman

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി അനുപമ പരമേശ്വരൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളെ ചുറ്റിപ്പറ്റി ചർച്ചകൾ കൊഴുക്കുകയാണ്. ടോക്സിക് ബന്ധത്തിൽ നിന്ന് പുറത്തുവന്നെന്നും താൻ ഇപ്പോൾ സന്തോഷവതിയാണെന്നുമാണ് അനുപമ വ്യക്തമാക്കിയത്. നടൻ ധ്രുവ് വിക്രവുമായി അനുപമ പ്രണയത്തിലായിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു. അനുപമയുടെ പോസ്റ്റുകൾക്ക് പിന്നാലെ ഇരുവരും വേർപിരിഞ്ഞതായി അഭ്യൂഹങ്ങൾ പരന്നു. അതിനൊപ്പം ധ്രുവിന്‍റെ സ്വഭാവത്തേക്കുറിച്ചും ചർച്ചകളുണ്ടായി. ഇപ്പോൾ സോഷ്യൽ മീഡിയ പോസ്റ്റുകളേക്കുറിച്ചുള്ള ചോദ്യത്തിന് നടി നൽകിയ ഉത്തരമാണ് വൈറലാവുന്നത്.

തെലുങ്ക് ചിത്രമായ ക്രേസി കല്യാണത്തിന്‍റെ ടീസർ ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ചോദ്യം ഉയർന്നത്. നിങ്ങളുടെ ദേഷ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. തന്‍റെ സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് താനാണ് എന്നായിരുന്നു അനുപമയുടെ മറുപടി.

'ഞാൻ ദേഷ്യം തീർത്തതല്ല, ഒരു സ്ത്രീയ്ക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. അത് ചെയ്തതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ'- എന്നായിരുന്നു അനുപമയുടെ പ്രതികരണം. അത് അപ്പുറത്തു നിൽക്കുന്ന ആളെ കുറ്റപ്പെടുത്തുന്നതുപോലെയല്ലേ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് അനുപമ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'താങ്കൾക്ക് എന്നെക്കുറിച്ചും എന്‍റെ ജീവിതത്തേക്കുറിച്ചും എന്തറിയാം. ആർക്കും ഒന്നും അറിയില്ല. അതുകൊണ്ട് ഇതൊന്നും കുഴപ്പമില്ല. ഇത് എന്‍റെ ഇൻസ്റ്റഗ്രാമാണ്. എനിക്ക് ഇഷ്ടമുള്ളതൊക്കെ പോസ്റ്റ് ചെയ്യും'. താൻ മോശം അവസ്ഥയിലായിരുന്നെന്നും അന്നായിരുന്നെങ്കിൽ ഇതുപോലെ സന്തോഷവതിയായി ഇരിക്കാൻ തനിക്കാവില്ലായിരുന്നെന്നും അനുപമ പറയുന്നുണ്ട്.

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ മുഖ്യമന്ത്രി പളനിസ്വാമി പ്രചാരണത്തിനെത്തും

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി