

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസുകാർ മർദിച്ചു; ആരോപണവുമായി എഐഎസ്എഫ് ജില്ലാ സെക്രട്ടറി
പ്രതീകാത്മക ചിത്രം- എഐ
പത്തനംതിട്ട: എഐഎസ്എഫ് ജില്ലാ സെക്രട്ടറിയെ പൊലീസുകാർ കൂട്ടമായി മർദിച്ചെന്ന് പരാതി. പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് 5 പൊലീസ് ഉദ‍്യോഗസ്ഥർ ചേർന്ന് മർദിച്ചതായാണ് ആരോപണം.
വെളിച്ചം കുറഞ്ഞ ഭാഗത്തേക്കും പൊലീസ് സ്റ്റേഷനിൽ മുന്നിൽ വച്ചും മർദിച്ചെന്നാണ് ശരത് ലാൽ പറയുന്നത്. അടൂർ മണക്കാല എൻഞ്ചിനീയറിങ് കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ‍്യാർഥിയെ കാണാനായിരുന്നു ശരത് ലാൽ പൊലീസ് സ്റ്റേഷനിലെത്തിയത്.