അജയന്‍റെ രണ്ടാം മോഷണം; വ്യാജപ്രിന്‍റിൽ സൈബർ അന്വേഷണം, കണ്ടവരെല്ലാം കുടുങ്ങും 
Entertainment

അജയന്‍റെ രണ്ടാം മോഷണം; വ്യാജപ്രിന്‍റിൽ സൈബർ അന്വേഷണം, കണ്ടവരെല്ലാം കുടുങ്ങും

ചിത്രത്തിന്‍റെ വ്യാജപ്രിന്‍റ് പ്രചരിക്കുന്ന വിവരം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.

നീതു ചന്ദ്രൻ

കൊച്ചി: തിയറ്ററിൽ പ്രദർശനം തുടരുന്ന ടൊവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ ( എആർഎം) വ്യാജപ്രിന്‍റ് പ്രചരിച്ചതിൽ അന്വേഷണം ആരംഭിച്ച് സൈബർ പൊലീസ്. ചിത്രത്തിന്‍റെ വ്യാജപ്രിന്‍റ് പ്രചരിക്കുന്ന വിവരം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. വീട്ടിൽ ഇരുന്ന് ടിവിയിലൂടെ വ്യാജപ്രിന്‍റ് കാണുന്ന ഒരാളുടെ വിഡിയോയും ട്രെയിനിൽ ഇരുന്ന് മൊബൈലിൽ സിനിമ കാണുന്ന ഒരാളെയുടേയും വിഡിയോ ആണ് പങ്കു വച്ചിരുന്നത്.

ഹൃദയം തകരുന്ന കാഴ്ചയെന്ന കുറിപ്പോടെയാണ് സംവിധായകൻ ഈ വിഡിയോ പങ്കു വച്ചിരുന്നത്. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നു വേഷങ്ങളിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്.

അഞ്ച് ഭാഷകളിലായി റിലീസ് ചെയ്തിരിക്കുന്ന ത്രീഡി ചിത്രത്തിൽ സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ, ജഗദീഷ് എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്ത്; നടപടി എഐസിസിയുടെ അനുമതിയോടെ

''സ്ത്രീകളുടെ വിജയത്തിന്‍റെ തുടക്കം, സഹോദരിമാർക്ക് നീതി കിട്ടുന്നതിൽ സന്തോഷം'': റിനി ആൻ ജോർജ്

കോൺഗ്രസ് സ്വീകരിച്ചത് ധീരമായ നടപടി; പാർട്ടിയുടെ അന്തസ് ഉയർത്തി പിടിച്ചുവെന്ന് കെ.സി വേണുഗോപാൽ

പണം ആവശ്യപ്പെട്ട് അയൽക്കാരുടെ ഭീഷണി; ബെംഗളൂരുവിൽ 45കാരൻ ജീവനൊടുക്കി

വസീം അക്രമിന്‍റെ ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോഡ് ഇനി പഴങ്കഥ, പുതിയ അവകാശി