'ഒരു കയ്യബദ്ധം', ആശ ഭോസ്‌ലെയ്ക്ക് പകരം പോസ്റ്റ് ചെയ്തത് ലത മങ്കേഷ്കറിന്‍റെ ചിത്രം; അതിയ ഷെട്ടിക്ക് ട്രോൾമഴ

 
Entertainment

'ഒരു കയ്യബദ്ധം', ആശ ഭോസ്‌ലെയ്ക്ക് പകരം പോസ്റ്റ് ചെയ്തത് ലത മങ്കേഷ്കറിന്‍റെ ചിത്രം; അതിയ ഷെട്ടിക്ക് ട്രോൾമഴ

ആശ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് അതിയ പോസ്റ്റ് ചെയ്തത്

Manju Soman

അന്തരിച്ച പ്രമുഖ ഗായിക ആശാ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോൾ വൈറലാവുന്നത് നടി അതിയ ഷെട്ടിക്ക് പറ്റിയ ഒരു കയ്യബദ്ധമാണ്. ആശ ഭോസ്‌ലെയുടെ ചിത്രമെന്ന് കരുതി നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ലത മങ്കേഷ്കറിന്‍റെ ചിത്രം.

ആശ ഭോസ്‌ലെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് അതിയ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ ചിത്രം 2022 ഫെബ്രുവരി ആറിന് അന്തരിച്ച ലതാ മങ്കേഷ്കറിന്‍റേതായിരുന്നു. നടിക്കു പറ്റിയ അബദ്ധം വൈകാതെ നെറ്റിസൺ കണ്ടെത്തി. തുടർന്ന് അതിയ പോസ്റ്റ് നീക്കം ചെയ്തു.

എന്നാൽ പോസ്റ്റ് നീക്കുന്നതിനു മുൻപ് പലരും ഇതിന്‍റെ സ്ക്രീൻഷോട്ട് എടുത്തിരുന്നു. പിന്നാലെ നടിയെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകൾ നിറയുകയാണ്. നെപ്പോ കിഡ്സ് ഇങ്ങനെയാണെന്നും ഒന്നിനേക്കുറിച്ചും ഒരു ബോധവുമുണ്ടാവില്ല എന്നായിരുന്നു ഒരാളുടെ വിമർശനം. സംഭവത്തേക്കുറിച്ച് നടി ഇതു വരെ പ്രതികരിച്ചിട്ടില്ല.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും

'ഭീകരവാദികളാൽ ഉടൻ കൊല്ലപ്പെടും'; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; മുൻ ബിജെഡി എംഎൽഎ ജയിൽ മോചിതനായി

നേപ്പാളിലെ മിന്നൽ പ്രളയം: മരണ സംഖ‍്യ 1,000 പിന്നിട്ടു, രക്ഷാപ്രവർത്തനം തുടരുന്നു