ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; മുൻ ബിജെഡി എംഎൽഎ ജയിൽ മോചിതനായി

10 മാസം ജയിൽ വാസം അനുഭവിച്ചതിനു ശേഷമാണ് ബിക്രം കുമാർ പാണ്ഡ പുറത്തിറങ്ങിയിരിക്കുന്നത്
Ex-BJD MLA Bikram Panda released from jail 10 months after arrest in murder case

ബിക്രം കുമാർ പാണ്ഡ

Updated on

ബെർഹാംപുർ: മുൻ ബിജു ജനതാ ദൾ (ബിജെഡി) എംഎൽഎ ബിക്രം കുമാർ പാണ്ഡ ജയിൽ മോചിതനായി. അഭിഭാഷകനും ബിജെപി നേതാവുമായ പിതാഭാഷ് പാണ്ഡയുടെ കൊലപാതക കേസുമായി കഴിഞ്ഞ 10 മാസമായി ജയിലിലായിരുന്നു.

ചെവ്വാഴ്ച ഒഡീശ ഹൈക്കോടതിയിൽ നിന്നും ജാമ‍്യം ലഭിച്ചതിന്‍റ അടിസ്ഥാനത്തിലാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം നവംബർ 6ന് ആണ് ബിക്രം കുമാറും ബെർഹാംപുർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശിവ ശങ്കർ ദാസ് അടക്കം 15 പേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

ബൈഥ‍്യനാഥ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബൈകുന്ത നഗറിലെ പിതാബാസ് പാണ്ഡയുടെ വീടിന് സമീപത്ത് വച്ച് ഒക്റ്റോബർ 6ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർക്കുകയായിരുന്നു. പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുൻ മന്ത്രിമാരായ ദേബി പ്രസാദ് മിശ്ര, പ്രതാപ് ജെന, സഞ്ജയ് ദാസ്ബർമ, നിലവിലെ ബെർഹാംപുർ മേയർ സംഗമിത്ര ദലൈ, ചന്ദ്രശേഖർ സാഹു, രാജ്യസഭാ എംപി മാനസ് മംഗരാജ് തുടങ്ങി നിരവധി ബിജെഡി നേതാക്കൾ ജയിൽ മോചിതനായ ബിക്രം കുമാർ പാണ്ഡയ്ക്ക് സ്വീകരണം നൽകി. തനിക്ക് കോടതിയിൽ വിശ്വാസമുണ്ടെന്നും കോടതി തന്‍റെ ജാമ‍്യാപേക്ഷ അനുവദിച്ചുവെന്നായിരുന്നു ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ബിക്രം കുമാറിന്‍റെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com