അഭിരാമി വെങ്കിടാചലം

 
Entertainment

"ഞാൻ തുണിയുരിയുമെന്ന് പ്രതീക്ഷിച്ച് ഇവിടെ നിൽക്കേണ്ട, ഇത് പോൺ സൈറ്റല്ല": സബ്സ്ക്രൈബർമാരോട് അഭിരാമി വെങ്കിടാചലം

താൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് മറ്റാരും പറഞ്ഞുതരുന്നത് അംഗീകരിക്കാനാവില്ലെന്നും നടി

Manju Soman

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളത്. സിനിമാതാരങ്ങൾ മുതൽ കണ്ടന്‍റ് ക്രിയേറ്റർമാർ വരെ ഇതിലുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് സബ്സ്ക്രിപ്ഷനെടുത്തവരുടെ മോശം ആവശ്യങ്ങൾക്കെതിരേ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് തമിഴ് നടി അഭിരാമി വെങ്കിടാചലം. ഇത് പോൺ സൈറ്റ് അല്ല എന്നാണ് നടി കുറിച്ചത്.

തന്‍റെ സർമാത്മകമാ‍യ ചിത്രങ്ങൾ പങ്കുവെക്കാനാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്നും തുണിയുരിഞ്ഞ് കാണിക്കും എന്ന് പ്രതീക്ഷിക്കുന്നവർക്ക് സബ്സ്ക്രിപ്ഷൻ ഉപേക്ഷിച്ച് പോകാമെന്നും നടി കുറിച്ചു. താൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് മറ്റാരും പറഞ്ഞുതരുന്നത് അംഗീകരിക്കാനാവില്ലെന്നും നടി പറഞ്ഞു.

‘‘എന്നെ ഒരുപാട് സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രിയപ്പെട്ട സബ്‌സ്‌ക്രൈബേഴ്സ് അറിയാൻ, ഇതിനുമുമ്പ് ഞാൻ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ എന്റെ ചില ക്രിയേറ്റീവ് ആയ ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഈ പേജ് തുടങ്ങിയത്. അല്ലാതെ സബ്‌സ്‌ക്രിപ്ഷൻ എടുത്തു എന്ന് കരുതി ഞാൻ ഇവിടെ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്ത് പോകാം. ഞാൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞുതരാൻ ആരും നോക്കണ്ട, എന്റെ ക്രിയേറ്റിവിറ്റി ഷെയർ ചെയ്യാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇതിനെ അതിന്റെ കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം.പിന്നെ ഒരു കാര്യം കൂടി, ഇതൊരു പോൺ സൈറ്റല്ല.’’- അഭിരാമി കുറിച്ചു.

കൂർത്ത ഇടിവളകൊണ്ട് കണ്ണിൽ ഇടിച്ചു, എൻജിനീയറിങ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു; സംഭവം തിരുവനന്തപുരത്ത്

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ

തമിഴ് നടൻ അജിത് കുമാറിന്‍റെ അമ്മ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രമുഖർ

മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; വിവിധ ജില്ലകളിൽ എൻഐഎ റെയ്ഡ്

വ്യാജ ക്രെഡിറ്റ് കാർഡുകൾക്കെതിരേ മുന്നറിയിപ്പ്