ദീപിക പദുക്കോണും രൺവീർ സിങ്ങും
ദീപിക പദുക്കോണും രൺവീർ സിങ്ങും 
Entertainment

ദീപിക പദുക്കോൺ ഗർഭിണി; സെപ്റ്റംബറിൽ കടിഞ്ഞൂൽ കൺമണി എത്തും

മുംബൈ: കടിഞ്ഞൂൽ കൺമണിയെ വരവേൽക്കുവാൻ തയാറായിബോളിവുഡ് ഗ്ലാമറസ് ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. വരുന്ന സെപ്റ്റംബറിൽ കുഞ്ഞതിഥി എത്തുമെന്ന് ദീപികയും രൺവീറും ചേർന്നാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് സൂചന നൽകിയിരിക്കുന്നത്.. കുഞ്ഞുടുപ്പുകളും, കുഞ്ഞു ഷൂസും കളിപ്പാട്ടങ്ങളും നിറഞ്ഞ ഒരു ചിത്രമാണ് 2024 സെപ്റ്റംബർ എന്ന കുറിപ്പോടെ ഇരുവരും പങ്കു വച്ചത്.

പോസ്റ്റിനു താഴെ നിരവധി ബോളിവുഡ് താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.സോനം കപൂർ, സോനാക്ഷി സിൻഹ, മസാബ ഗുപ്ത, ദിയ മിർസ, വരുൺ ധവാൻ, കൃതി സനോൻ, മിര കപൂർ എന്നിവരെല്ലാം ആശംസകൾ നേർന്നിട്ടുണ്ട്.

ലണ്ടനിലെ ബാഫ്ത പുരസ്കാര ചടങ്ങിൽ ദീപിക അവതാരകയായി എത്തിയപ്പോഴെ ഗർഭിണിയാണെന്ന ഊഹാപോഹങ്ങൾ പരന്നിരുന്നു. 2018 നവംബർ 14നാണ് ദീപികയും രൺവീറും വിവാഹിതരായത്.

പൊലീസ് സഹായത്തോടെ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് 117 പേർ; പാസായത് 52 പേർ മാത്രം

റണ്ണിങ് കോണ്‍ട്രാക്റ്റ് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

കെഎസ്ആര്‍ടിസി ബസുകളിൽ ഇനി കുപ്പിവെള്ളം; 15 രൂപ മാത്രം

മുംബൈയിൽ പമ്പിന് മുകളിലേക്ക് കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്ന് 3 മരണം; 59 പേർക്ക് പരുക്ക്

ഹരിഹരന്‍റെ വീടാക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ