ഒടുവിൽ കാത്തിരിപ്പിനു വിരാമം; റിലീസിനൊരുങ്ങി ധ്രുവനച്ചത്തിരം | Video

 
Entertainment

ഒടുവിൽ കാത്തിരിപ്പിനു വിരാമം; റിലീസിനൊരുങ്ങി ധ്രുവനച്ചത്തിരം | Video

ചിയാന്‍ വിക്രം ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'ധ്രുവനച്ചത്തിരം'. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതിയെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തൊഴിലാളി ദിനമായ മെയ് 1 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

2017 ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം പല കാരണങ്ങളാല്‍ റിലീസ് തീയതികള്‍ മാറ്റിവെക്കുകയായിരുന്നു. സ്പൈ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഋതു വര്‍മ, സിമ്രാന്‍, പാര്‍ഥിപന്‍, രാധിക ശരത്കുമാര്‍, വിനായകന്‍, ദിവ്യദര്‍ശിനി, വംശി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സൂര്യയെ ആയിരുന്നു ധ്രുവനച്ചത്തിരത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് അത് വിക്രമിലേക്കെത്തുകയായിരുന്നു. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു