partners in crime firstlook poster 
Entertainment

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; 'പാര്‍ട്ട്നേഴ്സ്' ഫസ്റ്റ്ലുക്ക് പുറത്ത്

ചിത്രം ജൂൺ റിലീസായി തീയേറ്ററുകളിലേക്ക്

Renjith Krishna

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്നേഴ്സ്'. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കി. ജൂൺ അവസാനത്തോടെ തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.

'പിച്ചൈക്കാരൻ' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്.

കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ

കേരളത്തിൽ മഴ കനക്കും

മന്ത്രിസഭാ പുനഃസംഘടന: ഗുജറാത്തിൽ16 മന്ത്രിമാരും രാജി നൽകി

കൂൺ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 6 പേർ ആശുപത്രിയിൽ, 3 പേരുടെ നില ഗുരുതരം