സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകമാണ് ടൊവിനോ; ക്രിസ്റ്റ്യൻ ബെയ്‌ലിനോട് ഉപമിച്ച് സംവിധായകൻ 
Entertainment

സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് പാഠപുസ്തകമാണ് ടൊവിനോ; ക്രിസ്റ്റ്യൻ ബെയ്‌ലിനോട് ഉപമിച്ച് സംവിധായകൻ

ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടനും സംവിധായകനുമായ ജൂഡ് ആന്‍റണി

Aswin AM

തിരുവനന്തപുരം: ഓണം റിലീസായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം എആർഎം വൻവിജയം കൈവരിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ടൊവിനോയെ പ്രശംസിച്ചുക്കൊണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടനും സംവിധായകനുമായ ജൂഡ് ആന്‍റണി ജോസഫ് രംഗത്തെത്തിയത്.

സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ടൊവിനോയെന്നും മലയാളത്തിന്‍റെ ക്രിസ്റ്റ്യൻ ബെയ്‌ൽ എന്നു വേണമെങ്കിൽ പറയാമെന്നും ജൂഡ് പറഞ്ഞു.

അത്രയും അദ്ധ്വാനം ഓരോ കഥാപാത്രത്തിനും ടൊവിനോ എടുക്കുന്നുണ്ട്. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ‍്യന്‍റെ ഒറ്റ യെസ്സും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്. ഇന്നലെ എആർഎം കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആയ ആക്ടറേ വീണ്ടും കണ്ടു. ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണെന്നും ജൂഡ് കൂട്ടിച്ചേർത്തു.

സംസ്ഥാന ബജറ്റ്: സുപ്രധാന പ്രഖ്യാപനങ്ങൾ കാത്ത് കേരളം

കെ-റെയിലിനു ബദൽ RRTS: പുതിയ പദ്ധതിയുമായി സർക്കാർ

സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം, സഞ്ജു 24 (15)

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം