എമ്പുരാനും വീര ധീര സൂരനും നേർക്കുനേർ | Video

 
Entertainment

എമ്പുരാനും വീര ധീര സൂരനും നേർക്കുനേർ | Video

മലയാള സിനിമയ്ക്ക് പുത്തൻ റെക്കോർഡുകൾ സമ്മാനിച്ച് മുന്നേറുകയാണ് എമ്പുരാൻ. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ 200 കോടി ക്ലബ്ബിലടക്കം ഇടംനേടിയ ചിത്രം ബോക്സ് ഓഫീസ് തേരോട്ടം തുടരുകയാണ്.എമ്പുരാൻ റിലീസ് ദിവസം തമിഴ് നാട്ടിൽ വിക്രം ചിത്രം വീര ധീര സൂരനും പ്രദർശനത്തിനെത്തി. വൈകുന്നേരമാണ് സിനിമ റിലീസ് ചെയ്തതെങ്കിലും ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് വീര ധീര സൂരൻ കാഴ്ച വയ്ക്കുന്നത്.

തമിഴകത്ത് മറ്റ് റിലീസുകളൊന്നും നിലവിൽ ഇല്ലാത്തതിനാൽ എമ്പുരാനും വീര ധീര സൂരനുമാണ് തമിഴ് നാട്ടിൽ മത്സരം. ഈ അവസരത്തിൽ ഇരു ചിത്രങ്ങളും ആറാം ദിനം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം 2.4 കോടി രൂപയാണ് തമിഴിൽ നിന്നു മാത്രം നേടിയത്. ആകെ ആറാം ദിനം നേടിയത് 2.52 കോടിയും. അതേസമയം, എമ്പുരാൻ 5 ലക്ഷമാണ് ആറാം ദിനം തമിഴ് നാട്ടിൽ നിന്നും നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു

വീടിന്‍റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം; പ്രതി അറസ്റ്റിൽ

ഏഷ‍്യ കപ്പ്: യുഎഇ ടീമിൽ മലയാളി ഉൾപ്പെടെ 7 ഇന്ത്യൻ വംശജർ

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്